തൃശൂർ: ജൂൺ ഒന്നു മുതൽ വിദ്യാർഥികൾക്ക് സ്വകാര്യ ബസിൽ ഇളവ് അനുവദിക്കില്ലെന്ന ചിലരുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ. പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ പ്രകോപനമുണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ നിരക്ക് വർധന അനിവാര്യമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ ക്രമാതീതമായ വില വർധന സ്വകാര്യ ബസ് വ്യവസായം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിദ്യാർഥികളുടെ ചാർജ് ഈ സാഹചര്യത്തിൽ വർധിപ്പിക്കാതെ മുന്നോട്ടു പോയാൽ സ്വകാര്യബസ് മേഖല തകരും. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് തൃശൂരിൽ ചേർന്ന അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജോൺസൺ പടമാടൻ, ജോ.സെക്രട്ടറി മുജീബ്റഹ്മാൻ, വൈസ് പ്രസിഡൻറ് കെ.ബി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.