തൃശൂർ: പൊതുനിരത്തിൽ സ്ഥാപിച്ച ബോർഡുകൾ ഉടൻ നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പിെൻറ അന്ത്യശാസനം. മാർഗതടസ്സം സൃഷ്ടിച്ചും യാത്രക്കാരെ അപകടത്തിലാക്കിയും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന പരാതികളുയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിെൻറ നടപടി. ബോർഡുകൾ മേയ് ഏഴിന് മുമ്പ് നീക്കം ചെയ്യണമെന്നാണ് നിർദേശം. സ്ഥാപനങ്ങൾ, വ്യക്തികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർക്കെല്ലാം അറിയിപ്പുണ്ട്. മേയ് ഏഴിന് മുമ്പ് നീക്കിയില്ലെങ്കിൽ വകുപ്പ് നേരിട്ട് ബോർഡുകൾ നീക്കുകയും നഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയറുടെ നോട്ടീസിലുണ്ട്. റോഡിൽ വാഹനങ്ങൾക്ക് കാഴ്ച മറച്ചുള്ള ബോർഡുകൾ പലപ്പോഴും അപകടത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.