എരുമപ്പെട്ടി: കായിക മികവിെൻറ അംഗീകാരമായി ടി.ജെ. ജംഷീലക്ക് നിർമിക്കുന്ന 'മാധ്യമം' അക്ഷര വീടിെൻറ വാർപ്പ് ശനിയാഴ്ച്ച നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലെ ആറാമത്തേതും ജില്ലയിലെ രണ്ടാമത്തേതുമായ അക്ഷര വീടാണ് എരുമപ്പെട്ടിയിൽ ഒരുങ്ങുന്നത്. 'മാധ്യമം' ദിനപത്രം, സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', യു.എ.ഇ. എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമാണ് അക്ഷരവീട് പദ്ധതി. അക്ഷരമാലയിലെ 'ഊ' എന്ന അക്ഷരത്തിലാണ് ജംഷീലക്ക് വേണ്ടിയുള്ള വീടൊരുങ്ങുന്നത്. മാധ്യമം തൃശൂർ യൂനിറ്റ് റീജനൽ മാനേജർ വി.കെ. അലി, അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ് എം.എ. നൗഷാദ്, സർക്കുലേഷൻ മാനേജർ അബ്ദുൽ റഷീദ്, എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് ബാബു പി.ജോർജ്, സ്കൂൾ എസ്.എം.സി.ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ഫരീദ് അലി, കായികാധ്യാപകൻ മുഹമ്മദ് ഹനീഫ, കെ.എം. അഷറഫ്, എം.കെ. ജോസ്, മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് എം.വി. ബാബു, യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധികളായ ടി.പി. സുമേഷ്, പി.ഡി. മിഥുൻ, അഷറഫ് മങ്ങാട്, അബ്ദുൽ അസീസ്, ടി.ജി. സുന്ദർലാൽ, ജംഷീല തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.