അന്തിക്കാട്: കൃഷിമന്ത്രിയുടെ നാട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാൻ നടപടിയില്ലെന്ന് പരാതി. പഞ്ചായത്തിലെ പുഴയോര മേഖല ഉൾപ്പെടുന്ന സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകൾ ഏറെയും വറ്റി. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ളവുമാണ്. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പാത്രം കഴുകാനും വരെ തീരദേശവാസികൾ കഷ്്ടപ്പെടുകയാണ്. നനക്കാൻ വെള്ളമില്ലാതെ കൃഷിയും കരിഞ്ഞുണങ്ങുകയാണ്. കുടിവെള്ളത്തിന് ജനം വലഞ്ഞിട്ടും ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്യാൻ നടപടിയില്ല. വെള്ളം വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.