പറവട്ടാനി മാർ അദ്ദായ്​ ശ്ലീഹ പള്ളി തിരുനാൾ

തൃശൂർ: പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളി തിരുനാളിന് തുടക്കം. ഞായറാഴ്ച്ച രാവിലെ ഏഴിന് പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ പരമോന്നതാധ്യക്ഷൻ കാതോലിക്കോസ് പാത്രിയാർക്കീസ് മാറൻ മാർ ഗീവർഗീസ് തൃതീയൻ സ്ലീവയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ വി.കുർബാന അർപ്പിച്ച് ഇടവകയെ ആശീർവദിക്കും. പൗരോഹിത്യ സുവർണ ജൂബിലി ആേഘാഷിക്കുന്ന ഇന്ത്യയുടെ പരമാധ്യക്ഷൻ ഡോ.മാർ അപ്രേം മെത്രാപ്പോലീത്തയും ഡോ.മാർ യോഹന്നാൻ യോേസഫ്, മാർ ഒൗഗിൻ കുര്യാക്കോസ്, ഇറാനിലെ മാർ നർസൈ െബഞ്ചമിൻ, നോർത്ത് ഇറാക്ക് എർബിലിലെ ഡോ.മാർ അബ്രീസ് യൂഹനോൻ എപ്പിസ്ക്കോപ്പമാരും സഹകാർമികത്വം വഹിക്കും. ശേഷം നവീകരിക്കുന്ന കുരിശുപള്ളിയുടെ ശിലാസ്ഥാപനവും ബാവ നിർവഹിക്കും. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് മഹിളാസമാജം നടത്തുന്ന ടീ സ്റ്റോളും ഏഴിന് സന്ധ്യാനമസ്ക്കാരവും തുടർന്ന് മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. കാരുണ്യ പ്രവർത്തനങ്ങളുെട ഭാഗമായി നൂറുപേർക്ക്1000 രൂപ എന്ന നിലക്ക് ഒരു ലക്ഷം രൂപ ഡയാലിസിസിനായി നൽകും. വാർത്തസമ്മേളനത്തിൽ ഫാ. കെ.ആർ. ഇനാശു, ഒ.എൽ. വിൽസൻ, എൻ.ആർ. വർഗീസ്, എം.എൽ. ജോർജ്്്്, എം.ജെ തിമോത്തി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.