വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷന്‍-ചരല്‍പ്പറമ്പ് റോഡിലെ വനമേഖലയിലൂടെ കടന്നു പോകുന്ന 260 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാൻ ആസ്തി വികസന ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. തൃശൂർ ഡി.എഫ്.ഒ നല്‍കിയ ഉത്തരവ് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പാക്കുന്നത്. റോഡ് കോണ്‍ക്രീറ്റ് ചെയ്യാൻ നഗരസഭ സെക്രട്ടറി അനുമതി നല്‍കിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.