തൃശൂർ: 42 കലാ വിഭാഗങ്ങളുെട െഎക്യരൂപമായ ആക്റ്റ കോഒാപറേറ്റിവ് യൂനിയെൻറ സംസ്ഥാന സമ്മേളനം മേയ് ഒന്നിന് സാഹിത്യ അക്കാദമി ഹാളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് കവി ജോയ് വടക്കുമ്പാടൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉദ്ഘാടനം ചെയ്യും. സിനിമ നടന്മാരായ ക്യാപ്റ്റൻ രാജു, സ്ഫടികം ജോർജ്, അനിൽഅക്കര എം.എൽ.എ, ജില്ലപഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ് എന്നിവർ സംസാരിക്കും. ഉച്ചക്കുശേഷം പൊതുസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിെൻറ ഭാഗമായി ജനാധിപത്യ സമൂഹത്തിലെ കലാകാരന്മാർ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചസമ്മേളനം പ്രഫ. സാറാജോസഫ് ഉദ്ഘാടനം ചെയ്യും. കവിയരങ്ങിൽ കുരീപ്പുഴ ശ്രീകുമാർ, വിജി തമ്പി, ജോയ് വടക്കുമ്പാടൻ, കെ.ആർ. ടോണി തുടങ്ങിയവർ സംബന്ധിക്കും. വാവ സുരേഷ്, മജീഷ്യൻ ഡോ. ഷാഫത്ത്, ജെയ്സൺ മാപ്രാണം അടക്കം നിരവധി പ്രമുഖരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ പി.എ. മാധവൻ, ജോയ് വടക്കുമ്പാടാൻ, കെ.ജി. പ്രകാശൻ, നിസാർ കൊരട്ടി എന്നിവർ പെങ്കടുത്തു. കുടുംബശ്രീ ജില്ലതല കല-കായികമേള തൃശൂർ: കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലതല കല-കായികമേളക്ക് തുടക്കം. വെള്ളിയാഴ്ച തൃശൂർ ശ്രീ കേരളവർമ കോളജ് കാമ്പസിൽ രചന മത്സരങ്ങൾക്ക് തുടങ്ങി. ശനിയാഴ്ച കോളജ് മൈതാനത്ത് കായിക മത്സരങ്ങൾ സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങളായ എം.എസ്. ജിതിന്‍, വി.എസ്. ശ്രീക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ മുതല്‍ കോളജില്‍ കലാമത്സരം നടക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍, ചലച്ചിത്രതാരം മാളവിക നായര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. കഴിഞ്ഞ സാമ്പത്തിക വർഷം 23.74 കോടിയുടെ പദ്ധതികൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു. തൊഴിൽ നൈപുണ്യം ഉറപ്പാക്കാൻ 2,500 പേർക്ക് പരിശീലനം നൽകി. 1,900 പേർക്ക് 94 ലക്ഷം ചെലവിട്ട് ജോലി നൽകി. 3,200 ഹെക്ടറിൽ സംഘകൃഷി നടത്താനായി. ഇതിൽ 1,200 ഹെക്ടറിൽ നെൽകൃഷിയാണ് നടത്തുന്നത്. വാർത്തസമ്മേളനത്തിൽ ഷീല വിജയകുമാർ, കെ.വി. േജ്യാതിഷ്കുമാർ, ഗ്രീഷ്മ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.