കൺ​െസഷൻ നൽകാത്ത ബസുകൾ ഒാടേ​​െണ്ടന്ന്​ വിദ്യാർഥി സംഘടനകൾ

തൃശൂർ: വിദ്യാർഥികൾക്ക് കൺെസഷൻ നൽകാത്ത ഒരു സ്വകാര്യ ബസും നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് വിദ്യാർഥി സംഘടനകൾ. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് കൺെസഷൻ അനുവദിക്കിെല്ലന്ന സ്വകാര്യ ബസുടമകളുടെ പ്രഖ്യാപനത്തി​െൻറ പശ്ചാത്തലത്തിലാണ് പ്രതികരണം. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണ്. അതിൽ കൈകടത്താൻ ആരേയും അനുവദിക്കിെല്ലന്ന് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാവകാശം കവരാനുള്ള ശ്രമം ചെറുക്കും. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ജില്ല സെക്രട്ടറി ബി.ജി. വിഷ്ണുവും പ്രസിഡൻറ് സുബിൻ നാസറും ആവശ്യപ്പെട്ടു. കൺെസഷൻ നൽകാതെ ബസുകൾ നിരത്തിലിറക്കാമെന്ന് വിചാരിക്കേണ്ടെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ പ്രസ്താവിച്ചു. ഡീസൽ വില വർധിപ്പിച്ചത് വിദ്യാർഥികളല്ല. ഡീസലി​െൻറ നികുതി കുറക്കാൻ സർക്കാർ തയാറാകണം. സർക്കാറിന് അമിത നികുതി പിരിക്കാൻ വിദ്യാർഥികളെ കരുവാക്കണ്ട. പെട്രോൾ, ഡീസൽ വില വർധിക്കുേമ്പാൾ മുൻ സർക്കാർ നികുതി ഇളവ് നൽകിയിരുന്നു. കൺെസഷൻ നൽകാതെ ഒരു സ്വകാര്യബസും സർവിസ് നടത്താൻ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.