മേയ്​ദിന കായിക മേള

തൃശൂർ: ലോക തൊഴിലാളിദിനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ തൊഴിൽ വകുപ്പുമായി സഹകരിച്ച് വടംവലി മത്സരം നടത്തുന്നു. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന രാഷ്്ട്രീയ സമ്മേളനത്തിൽ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ സംസാരിക്കും. തുടർന്ന് ജോസ് തിയറ്ററിന് മുൻവശം നടക്കുന്ന വടംവലി മത്സരത്തിൽ പ്രമുഖ ടീമുകൾ അണിനിരക്കും. വ്യക്തികൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കും പേര് രജിസ്റ്റർ ചെയ്യാം. വൈകീട്ട് മൂന്നിന് മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് വിൻസ​െൻറ് കാട്ടുക്കാരൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30ന് സമ്മാനദാന ചടങ്ങ് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. എ. കൗശിഗൻ സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ വിൻസ​െൻറ് കാട്ടൂക്കാരൻ, എ.എസ്. കുട്ടി, കെ.ആർ. സാംബശിവൻ, ബേബി പൗലോസ്, കെ.ആർ. സുരേഷ് എന്നിവർ പെങ്കടുത്തു. എഴുത്തച്ഛൻ നാടകയാത്രയും നാടകാവതരണവും ഇന്ന് തൃശൂർ: മാതൃഭാഷ പ്രബോധന പ്രചാരണത്തിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെ തിരുവനന്തപുരം അക്ഷരകല നടത്തുന്ന എഴുത്തച്ഛൻ നാടകയാത്ര ജില്ലതല ഉദ്ഘാടനവും നാടകാവതരണവും ശനിയാഴ്ച നടക്കും. കേരള സാഹിത്യ അക്കാദമിയുടെയും പുത്തൻചിറ ഗ്രാമീണ വായനശാലയുടെയും ആഭിമുഖ്യത്തിൽ പുത്തൻചിറ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലാണ് പരിപാടി. വൈകീട്ട് 3.30ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. കവി കെ. സച്ചിദാനന്ദൻ മുഖ്യാഥിതിയാവും. സംഗീത സംവിധായകൻ വിദ്യാധരൻ, ഡോ. കെ.പി. മോഹനൻ എന്നിവർ സംസാരിക്കും. വൈകീട്ട് 6.30ന് എഴുത്തച്ഛൻ നാടകം അരങ്ങേറും. വാർത്തസമ്മേളനത്തിൽ നാടക സംവിധായകൻ വിദ്യാധരൻ, മീനമ്പലം സന്തോഷ്, പ്രഫ. ടി.ബി. വിജയകുമാർ എന്നിവർ പെങ്കടുത്തു. ഇൻറർ ഹോസ്പ്പിറ്റൽ ബാഡ്മിൻറൺ നാളെ തൃശൂർ: ദയ ആശുപത്രിയുടെ നേതൃത്വത്തിൽ ഇൻറർ ഹോസ്പ്പിറ്റൽ ബാഡ്മിൻറൺ ടൂർണമ​െൻറ് നടത്തുന്നു. ഞായറാഴ്ച തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമ​െൻറിൽ 36 ടീമുകൾ പെങ്കടുക്കും. രാവിലെ ഒമ്പതിന് സിറ്റി പൊലീസ് കമീഷണൻ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആശുപത്രികളും ഡോക്ടർമാരും തമ്മിലുള്ള സൗഹാർദം ഉൗട്ടിയുറപ്പിക്കാനും ജോലിയിലെ പിരിമുറുക്കം കുറക്കാനുമാണ് ടൂർണമ​െൻറ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ എം.എം. അബ്ദുൽജബ്ബാർ, എ.ഒ കെ. ജയരാജൻ, ടൂർണമ​െൻറ് കോഒാഡിേനറ്റർ പി.ബി. മധു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.