അപ്രതീക്ഷിത നിയോഗങ്ങളിൽ നായകരായി ചന്ദ്രശേഖരനും നന്ദനും

തൃശൂർ: തൃശൂർ പൂരത്തിലെ അപ്രതീക്ഷിത നിയോഗങ്ങളാണ് തിരുവമ്പാടിയുടെ ചെറിയ ചന്ദ്രശേഖരനും ഗുരുവായൂർ ദേവസ്വം നന്ദനും. പതിനഞ്ച് വർഷമായി തിടമ്പേറ്റിയിരുന്ന തിരുവമ്പാടി ശിവസുന്ദറി​െൻറ അപ്രതീക്ഷിത വേർപാടാണ് ചെറിയ ചന്ദ്രശേഖരന് തിടമ്പേറ്റാൻ വഴിയൊരുക്കിയത്. പത്താമതും നായകനാവേണ്ട പാറമേക്കാവ് പത്മനാഭൻ പൂരം നാളിൽ നീരി​െൻറ ലക്ഷണം കാണിച്ചതോടെ ഗുരുവായൂർ ദേവസ്വത്തി​െൻറ നന്ദന് തിടമ്പേറ്റാനുള്ള അവസരം കൈവന്നു. മാർച്ച് 10നായിരുന്നു ചികിത്സയിലിരിക്കെ ശിവസുന്ദർ ചെരിഞ്ഞത്. ഇതോടെയാണ് വലത്തേ കൂട്ട് ആനയായും രാത്രിയെഴുന്നള്ളിപ്പി​െൻറ തിടമ്പേറ്റിയും മാറി നിന്നിരുന്ന ചന്ദ്രശേഖരന് ഇത്തവണ പകൽപ്പൂരത്തിലെ തിടമ്പേറ്റാൻ യോഗമുണ്ടാവുന്നത്. രാവിലെ എഴുന്നള്ളിപ്പിന് മുമ്പ് തന്നെ പാറമേക്കാവ് പത്മനാഭൻ പാപ്പാന്മാരോട് അനുസരണ കേട് കാണിച്ചതോടെയാണ് നീര്കാലം സംശയിച്ചത്. പെട്ടെന്ന് തന്നെ പാപ്പാന്മാരോടും മറ്റുള്ളവരോടും സൗഹൃദത്തിലായെങ്കിലും കനത്ത നിരീക്ഷണവും സുരക്ഷ നിർദേശവുമുള്ളതിനാൽ സംശയിച്ച് എഴുന്നള്ളിക്കരുതെന്ന് വിദഗ്ധർ തന്നെ നിർദേശിച്ചു. നിലപാടിനോട് ദേവസ്വങ്ങളും സഹകരിച്ചതോടെയാണ് പറ്റാനകളായി മാറി നിന്നിരുന്ന ഗുരുവായൂർ ദേവസ്വം നന്ദന് തിടമ്പേറ്റാനുള്ള യോഗം കൈവന്നത്. ചന്ദ്രശേഖരനും നന്ദനും തൃശൂർ പൂരത്തിലെ പകൽ പൂരത്തിൽ ഇതാദ്യമായാണ് തിടമ്പേറ്റുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.