ധനശേഖര പരിപാടി

തൃശൂർ: രോഗബാധിതരായ കുഞ്ഞുങ്ങളുടെ പരിചരണത്തിൽ ഇടപെടുന്ന സൊലസി​െൻറ 'സ്നേഹപന്തൽ ഇത്തരി ടു ഒത്തരി' ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാല് വരെ പ്രവർത്തകർ തേക്കിൻകാടും പരിസരത്തും എത്തും. 2007 ൽ പത്തിൽ താഴെ കുട്ടികൾക്ക് സഹായം നൽകി ഷീബ അമീറി​െൻറ നേതൃത്വത്തിൽ തുടങ്ങിയ സംഘടന നിലവിൽ 1600ൽ അധികം കുട്ടികൾക്കും കുടുംബങ്ങൾക്കും താങ്ങും തണലുമാണ്. പ്രവർത്തനങ്ങളിൽ പങ്കു ചേരുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും കൂട്ടായ്മക്കായി രൂപീകരിച്ച സൊലസ് യൂത്ത് ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. കഴിഞ്ഞ വർഷം പൂരം ദിനങ്ങളിൽ ഒരു ലക്ഷം രൂപക്കു മുകളിൽ സമാഹരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.