പുത്തിരിത്തറ^ കൊണ്ടാഴി റോഡ്​ ടാറിങ്​:​​ തടസ്സം ഉദ്യോഗസ്‌ഥരെന്ന് കരാറുകാരൻ

പുത്തിരിത്തറ- കൊണ്ടാഴി റോഡ് ടാറിങ്: തടസ്സം ഉദ്യോഗസ്‌ഥരെന്ന് കരാറുകാരൻ പഴയന്നൂർ: വർഷങ്ങളായി തകർന്ന് കിടക്കുന്ന പുത്തിരിത്തറ- കൊണ്ടാഴി റോഡി​െൻറ പുനർനിർമാണത്തിന് തടസ്സം ഉദ്യോഗസ്‌ഥരെന്ന് കരാറുകാരൻ. മാസങ്ങൾക്ക് മുമ്പ് മെറ്റലും ടാറും ഇറക്കി രണ്ടുതവണ പണി തുടങ്ങിയിട്ടും നിസാര കാരണങ്ങൾ പറഞ്ഞ് മുടക്കുകയായിരുന്നു. പണി തീർക്കാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലെന്നാണ് കരാറുകാര​െൻറ ആക്ഷേപം. പുത്തിരിത്തറ മുതൽ കൊണ്ടാഴി വരെ അഞ്ച് കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ ജില്ല പഞ്ചായത്താണ് 30 ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ മാർച്ച് ആദ്യവാരം ടാർ ചെയ്യൽ തുടങ്ങിയിരുന്നു. എന്നാൽ, മഴയിൽ റോഡ് നനഞ്ഞത് കാരണം ടാറിങ് അനുവദിക്കാനാവില്ലെന്ന് നിരീക്ഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥർ പറയുകയായിരുന്നു. എന്നാൽ, ടാറിങ്ങിന് തടസ്സം ഉണ്ടാകുന്ന തരത്തിൽ മഴ ഉണ്ടായിരുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. മാർച്ചിൽ പണി തീർത്താൽ റോഡ് അളന്ന് ബില്ലെഴുതി കൊടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇതിന് പുറമെ പണി തുടങ്ങുന്നത് നേരത്തേ അറിയിക്കാതെ തലേ ദിവസം വൈകിട്ട് അറിയിച്ചതിലുള്ള നീരസവുമാണ് പണിക്ക് തടസ്സം നിൽക്കാൻ ഉദ്യോഗസ്‌ഥരെ പ്രേരിപ്പിച്ചതെന്നാണ് കരാറുകാര​െൻറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.