എ.വി. ജോർജിന് പൊലീസ് അക്കാദമിയിൽ 'നല്ല നടപ്പ്'

തൃശൂർ: പൊലീസിനും സർക്കാറിനും നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിലും ആളുമാറി അറസ്റ്റിലും പിന്നിലെ ശക്തിയെന്ന ആരോപണത്തി​െൻറ നിഴലിലുള്ള ആലുവ റൂറൽ എസ്.പി എ.വി. ജോർജിന് ഇനി തൃശൂർ പൊലീസ് അക്കാദമിയിൽ 'നല്ല നടപ്പ്'കാലം. നടി ആക്രമണ കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുവഴി ലഭിച്ച താരപരിവേഷത്തിൽ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് ഇദ്ദേഹത്തി​െൻറ പ്രത്യേക പൊലീസ് സംഘമായ റൂറൽ ടൈഗർ ഫോഴ്സ് വരാപ്പുഴ കേസിൽ കുടുങ്ങുന്നതും അതി​െൻറ പേരിൽ ജോർജ് അപ്രതീക്ഷിതമായി സ്ഥലം മാറ്റത്തിലൂടെ ശിക്ഷിക്കപ്പെടുന്നതും. നേരത്തെ ട്രെയിനിങ് ചുമതലയിൽ ജോർജ് അക്കാദമിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. അക്കാദമിയിൽ അഞ്ച് എസ്.പിമാരാണുള്ളത്. ഇതിൽ വിരമിച്ച വിജയകുമാറിന് പകരക്കാരനെ നിയമിച്ചിട്ടില്ല. വിജയകുമാർ പരിശീലന വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. ജോർജിനെ ഇൗ തസ്തികയിൽ നിയമിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.