'പ്രമാണി'മാർക്ക്​ പ്രസ്​ക്ലബി​െൻറ പ്രണാമം

തൃശൂർ: തൃശൂർ പൂരം എന്നാൽ മഠത്തിൽ നിന്നുള്ള വരവും ഇലഞ്ഞിത്തറ മേളവും മാത്രമല്ല, പാറമേക്കാവി​െൻറ രാത്രി വരവിനും പഞ്ചവാദ്യത്തിനും പ്രാധാന്യമുണ്ട് -അൽപം തമാശയായും അതിലേറെ കാര്യത്തിലും പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി പരക്കാട് തങ്കപ്പൻ മാരാർ ഉള്ളുതുറന്നു. പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരിൽ അത് ചിരി പരത്തിയെങ്കിലും ആ പറഞ്ഞതിലെ വസ്തുത ഏവർക്കും ബോധ്യമായി. മാധ്യമങ്ങളിൽ പാറമേക്കാവി​െൻറ രാത്രി വരവും പഞ്ചവാദ്യവും ഇതുവരെ ഇടം പിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാറമേക്കാവ് പഞ്ചവാദ്യവും വാദ്യക്കാരും പൂരത്തിൽ അരികുവത്കരിക്കപ്പെടുന്നുവെന്നാണ് തങ്കപ്പൻ മാരാർ പറഞ്ഞത്. പ്രസ്ക്ലബ് സംഘടിപ്പിച്ച പൂരത്തിലെ വാദ്യ-മേള പ്രമാണിമാരുടെ സംഗമത്തിലായിരുന്നു തങ്കപ്പൻ മാരാർ ത​െൻറ സങ്കടം സരസമായി പറഞ്ഞത്. അതിനിടെ, ഇക്കുറി പ്രസ്ക്ലബി​െൻറ പരിപാടി സമ്പൂർണമായെന്ന് പെരുവനം കുട്ടൻ മാരാർ പറഞ്ഞതും ചിരി പരത്തി. മഠത്തിൽ നിന്നുള്ള വരവ് പ്രമാണി മധു കോങ്ങാട്, തിരുവമ്പാടി മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ സംഗമത്തിൽ പെങ്കടുത്തതിനെ സൂചിപ്പിച്ചതായിരുന്നു പെരുവനം. കഴിഞ്ഞ തവണ അനിയൻ മാരാരും തങ്കപ്പൻ മാരാരും ഉണ്ടായിരുന്നില്ല. പിറ്റേന്ന് പലരും വിളിച്ച് തന്നോട് ചോദിച്ചു. ഇക്കുറി അതുണ്ടാവില്ല -കുട്ടൻ മാരാർ തമാശയായി പറഞ്ഞു. ഇലഞ്ഞിത്തറയിൽ ത​െൻറ പ്രാമാണ്യത്തി​െൻറ 20ാം വർഷമായതി​െൻറ ആഹ്ലാദവും അദ്ദേഹം മറച്ചുവെച്ചില്ല. അവനവ​െൻറ കഴിവിനേക്കാൾ കൂട്ടുകലാകാരന്മാരെ സഹകരിപ്പിക്കലാണ് പ്രമാണിയുടെ ദൗത്യമെന്ന് താൻ കരുതുന്നു -അദ്ദേഹം പറഞ്ഞു. പഞ്ചവാദ്യക്കാർ എത്താതെ പൂരം മുടങ്ങിയതിനെ തുടർന്ന് ത​െൻറ നാട്ടിൽ പഞ്ചവാദ്യ കലാപീഠം തുടങ്ങിയതാണ് താൻ അടക്കം കോങ്ങാട്ടിൽ പലരും വാദ്യകലാകാരന്മാരായതെന്ന് മധു അനുസ്മരിച്ചു. തിമിലയിൽ പരിശീലനം നൽകുേമ്പാൾ രണ്ടു കൈകൊണ്ടും കൊട്ടി പഠിപ്പിക്കും. പ്രത്യേകിച്ച് ഇടതുകൈ കൊണ്ട് -കേരള കലാമണ്ഡലം മുൻ അധ്യാപകൻ കൂടിയായ അദ്ദേഹം വ്യക്തമാക്കി. പഞ്ചവാദ്യത്തിന് വാദ്യക്കാരുടെ എണ്ണം കുറയുകയാണ് നല്ലതെന്ന മധുവി​െൻറ അഭിപ്രായത്തോട് കുട്ടൻ മാരാർ യോജിച്ചു. ആളേറിയാൽ മധുരം കുറയുമെന്നായിരുന്നു അനിയൻ മാരാരുടെ കമൻറ്. പഞ്ചവാദ്യത്തി​െൻറയും മേളത്തി​െൻറയും കാലക്രമങ്ങളും ശാസ്ത്രീയ വശങ്ങളും പ്രമാണിമാർ ദൃശ്യങ്ങൾക്കൊപ്പം വിശദീകരിച്ചപ്പോൾ ഏതാനും മണിക്കൂർ മാധ്യമപ്രവർത്തകർ വിദ്യാർഥികളായി. പ്രമാണിമാരെ െപാന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.