വിളിപ്പാടകലെ പൂരം; സാമ്പിളിനൊരുങ്ങി നഗരം

തൃശൂര്‍: പൂരം വിളിപ്പാടകലെയെത്തി. നഗരം പൂരത്തിരക്കിലായി. നാളെയാണ് സാമ്പിൾ. രാത്രി എട്ടിന് തേക്കിൻകാടി​െൻറ ആകാശമേലാപ്പിൽ കരിമരുന്നി‍​െൻറ ജാലവിദ്യയൊരുങ്ങും. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ എക്സ്പ്ലോസീവ്സ് വിഭാഗവും പൊലീസും സുരക്ഷ പരിശോധന നടത്തി. ഇവിടെ സാമ്പിളിനുള്ള കുഴിയെടുത്ത് തുടങ്ങി. ഞായറാഴ്ച സംഘം വീണ്ടും പരിശോധന നടത്തും. സ്ഥലം എം.എൽ.എ കൂടിയായ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പുരം കെേങ്കമമാക്കാൻ ഉൗണും ഉറക്കവും ഉപേക്ഷിച്ചെന്നോണം പൂരപ്പറമ്പിൽ തന്നെയുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാൻ കേരളത്തി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് കൺട്രോൾ കുൽക്കർണിയുടെയും ഡെപ്യൂട്ടി കൺട്രോളർ കന്തസാമിയുടെയും നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തി. തേക്കിൻകാട് മൈതാനത്തെ വെടിക്കെട്ട് നടക്കുന്ന പ്രദേശവും വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന ദേവസ്വങ്ങളുടെ മാഗസിനുകളും സുരക്ഷ സൗകര്യങ്ങളും വിലയിരുത്തി. പെസോയുടെ മാനദണ്ഡമനുസരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച അതേ അളവിലാണ് ഇത്തവണയും പൂരം വെടിക്കെട്ടുകൾക്ക് എക്സ്പ്ലോസീവ്സ് വിഭാഗം അനുമതി നൽകിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ ചേർന്ന അവലോകനയോഗത്തിൽ വെടിക്കെട്ട് സുരക്ഷ വിലയിരുത്തി. സുരക്ഷ നടപടികളിൽ എക്സ്പ്ലോസീവ്സ് വിഭാഗം തൃപ്തി രേഖപ്പെടുത്തി. ഇതിനിടെ, കഴിഞ്ഞ ദിവസം തർക്കത്തിലായ തെക്കേ ഗോപുരനടയിൽ സുരക്ഷയുടെ ഭാഗമായി പൊലീസ് നിർമിച്ച ബാരിക്കേഡുകൾ സംബന്ധിച്ച പ്രശ്നങ്ങൾക്കും പരിഹാരമായി. ഇവിടെ തൂണുകളുടെ എണ്ണം കുറക്കും. സ്വരാജ് റൗണ്ടിന് അഭിമുഖമായി തീർത്ത ബാരിക്കേഡിന് പകരം വടംകെട്ടും. ഇരുവശത്തും സുരക്ഷ ബാരിക്കേഡുകളും പുനഃക്രമീകരിക്കുന്നതിനും മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. സുരക്ഷയൊരുക്കിയത് ദുരന്ത നിവാരണ വിഭാഗത്തി​െൻറ നിർദേശപ്രകാരമാണെന്നും തങ്ങൾക്കതിൽ ശാഠ്യമില്ലെന്നും സിറ്റി പൊലീസ് കമീഷണർ യോഗത്തിൽ അറിയിച്ചു. ഇതേ തുടർന്നാണ് പുനഃക്രമീകരണത്തിനുള്ള നിർദേശം. യോഗത്തിൽ കലക്ടർ ഡോ. എ. കൗശിഗൻ, എ.ഡി.എം ടി. ലതിക, അസി. കമീഷണർ പി. വാഹിദ്, വകുപ്പ് മേധാവികൾ, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പാറമേക്കാവ് വിഭാഗത്തി​െൻറ ചമയ പ്രദര്‍ശനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പാറമേക്കാവ് അഗ്രശാലയില്‍ ആരംഭിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ തന്നെയാണ് ഉദ്ഘാടകൻ. കൊച്ചിൻ, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്മാരായ ഡോ. എം.കെ. സുദര്‍ശന്‍, കെ.ബി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും ചമയപ്രദര്‍ശനം തുടരും. ചമയ പ്രദര്‍ശനഹാളില്‍ ദേവസ്വം രാജേന്ദ്രന്‍ ആനയുടെ പാപ്പാനായ മാനു എന്ന വേലായുധൻ, വാദ്യകലാകാരനായ തിരുവില്വാമല ജയന്‍, കുറുംകുഴല്‍ കലാകാരന്‍ പട്ടിക്കാട് കൊച്ചനിയന്‍ എന്നിവര്‍ക്കും ദേവസ്വത്തി​െൻറ സ്വര്‍ണോപഹാരം മന്ത്രി സമ്മാനിക്കും. തിരുവമ്പാടിയുടെ പ്രദർശനം ചൊവ്വാഴ്ച ആരംഭിക്കും. അതി​െൻറയും ഉദ്ഘാടകൻ കൃഷി മന്ത്രി തന്നെയാവും. ഷൊർണൂർ റോഡിൽ കൗസ്തുഭം ഹാളിലാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.