പറപ്പൂർ എഫ്.സിക്ക് യാത്രയയപ്പ്

തൃശൂർ: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ കൊൽക്കത്തയിൽ നടത്തുന്ന അണ്ടർ-13 ദേശീയ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന കേരള സോൺ ജേതാക്കളായ പറപ്പൂർ ഫുട്ബാൾ ക്ലബ് ടീം അംഗങ്ങൾക്ക് ചേംബർ ഓഫ് കോമേഴ്സ് യാത്രയയപ്പ് നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കലക്ടർ എ. കൗശിഗൻ മുഖ്യപ്രഭാഷണം നടത്തി. ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലീം അധ്യക്ഷത വഹിച്ചു. എൻ.ആർ. ബാലൻ, തോളൂർ പഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രൻ, ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അജിത് ജേക്കബ്, ലീഗൽ അഡ്വൈസർ സി.ബി. മുകുന്ദൻ, സി.സി. ഹർസൻ, പി.ഒ. സെബാസ്്റ്റ്യൻ, സജീവ് മഞ്ഞില, സോളി തോമസ് എന്നിവർ സംസാരിച്ചു. നാമജപ പ്രദക്ഷിണ യാത്ര തൃശൂർ: ശ്രീ ശങ്കരജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള ബ്രാഹ്മണ സഭ വെള്ളിയാഴ്ച നാമജപ പ്രദക്ഷിണ യാത്ര നടത്തും. വൈകീട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്രം ശ്രീമൂല സ്ഥാനത്തു നിന്ന് ആരംഭിക്കും. മംഗളവാദ്യം, നാമജപം, സൂക്തപാരായണം എന്നിവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.