തൃശൂർ: വേദം, സംസ്കൃതം എന്നിവയിൽ പ്രാഗത്ഭ്യമുള്ളവർക്ക് തൃശൂർ തെക്കേമഠം നൽകുന്ന 'ആചാര്യരത്നം'പുരസ്കാരത്തിന് പി. ചിത്രൻ നമ്പൂതിരിപ്പാടും ഡോ. കുറൂർ ദാമോദരൻ നമ്പൂതിരിപ്പാടും അർഹരായി. ഏപ്രിൽ 20ന് ശങ്കരജയന്തിയോടനുബന്ധിച്ച് തെക്കേമഠം ലക്ഷ്മി മണ്ഡപത്തിൽ ചേരുന്ന സമ്മേളനത്തിൽ മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി പുരസ്കാരം നൽകും. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. സമ്മേളനം ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മൂപ്പിൽ സ്വാമിയാർ അധ്യക്ഷത വഹിക്കും. മേയർ അജിത ജയരാജൻ പുസ്തക പ്രകാശനം നിർവഹിക്കും. ഡോ. സദനം ഹരികുമാർ ചിട്ടപ്പെടുത്തിയ 'നമാമി ശങ്കരം'എന്ന കഥകളിയുെട അവതരണവും നടക്കുമെന്ന് മഠം മാനേജർ വടക്കുമ്പാട് നാരായണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.