ജില്ലയിൽ ചിലയിടങ്ങളിൽ ഹർത്താൽ

തൃശൂർ: ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധത്തി​െൻറ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിത ഹർത്താൽ. ചേലക്കര, പഴയന്നൂർ, കയ്പമംഗലം ചളിങ്ങാട്, മൂന്നുപീടിക എന്നിവിടങ്ങളിലാണ് ഹർത്താൽ ആചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണമാണ് ഹർത്താലായി മാറിയത്. തിരുവില്വാമലയിലും പഴയന്നൂരിലും സ്വകാര്യ ബസുകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കയ്പമംഗലത്ത് ബലമായി കടകളുമടപ്പിച്ചുവെന്നും പരാതിയുണ്ട്. ചാവക്കാട്ട് രാവിലെ കടകൾ തുറക്കാൻ ശ്രമിക്കുന്നതിനിടെ ഹർത്താലെന്ന് അഭ്യൂഹമുയർന്നതോടെ വ്യാപാരികൾ സംശയത്തിലായി. ഇതിനിടെ ചിലർ വ്യാപാര സ്ഥാപനങ്ങൾ തുറന്നുവെങ്കിലും ബൈക്കിലെത്തിയ സംഘം നിർബന്ധിച്ച് അടപ്പിച്ചുവെന്ന് പറയുന്നു. സോഷ്യൽ മീഡിയ കൂട്ടായ്മ ആഹ്വനം ചെയ്ത ഹർത്താൽ ജില്ലയിൽ മറ്റെങ്ങും ഏശിയില്ല. ചാവക്കാട്ടും മണത്തലയിലും വാഹനങ്ങൾ തടഞ്ഞ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിൽ വാഴക്കോട് പൊതുയോഗം ചേർന്ന വാട്ട്സ്ആപ് കൂട്ടായ്മ പ്രവർത്തകർ ഒരു മിനിറ്റ് മാത്രം പ്രതീകാത്മകമായി വാഹനങ്ങൾ തടഞ്ഞിട്ടു. വാഴക്കോട് ഇരുനൂറോളം പേർ പ്ലകാർഡുകളും ബാനറുകളുമായി തെരുവിലിറങ്ങിയെങ്കിലും പൊലീസ് എത്തിയതോടെ ഇവർ മടങ്ങി. ചെറുതുരുത്തിയിലും ചേലക്കരയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അതേസമയം, പ്രതിഷേധവും ഹർത്താലും മുൻകൂട്ടി അറിയുന്നതിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഐ.ജിയിൽനിന്നും ജില്ല പൊലീസ് മേധാവിമാരിൽനിന്നും ഡി.ജി.പി വിശദീകരണം തേടിയതായി പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പില്ലാതിരുന്നതിനാൽ മുന്നൊരുക്കം നടത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ചരിത്രം തിരുത്തി ചളിങ്ങാട്ട് ഹർത്താൽ കയ്പമംഗലം: ചരിത്രം മാറ്റിയെഴുതി ചളിങ്ങാട് പ്രദേശത്ത് ഹർത്താൽ. മൂന്ന് പതിറ്റാണ്ടായി ഒരു ഹർത്താലിനോടും സഹകരിക്കാത്ത നാടാണ് ചളിങ്ങാട്. എന്നാൽ, കത്വയിലെ ബാലികയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചിടുകയായിരുന്നു. ചിറക്കൽ പള്ളി തൊട്ട് കാക്കാത്തിരുത്തി പള്ളിവളവ് വരെ രണ്ടര കിലോമീറ്ററിൽ കടകൾ പൂർണമായും അടഞ്ഞ് കിടന്നു. സോഷ്യൽ മീഡിയയിലെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് മൂന്നുപീടിക, കാളമുറി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചില്ല. ചളിങ്ങാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചളിങ്ങാട് നിന്നാരംഭിച്ച പ്രകടനം മൂന്നുപീടിക കാളമുറി വഴി പള്ളിവളവിൽ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മതിലകം റേഞ്ചി​െൻറ ആഭിമുഖ്യത്തിലും മൂന്നുപീടികയിൽ പ്രതിഷേധ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.