ദേശീയ മാസ്​റ്റേഴ്സ് അത്​ലറ്റിക് മീറ്റ്​: അലി പുള്ളിക്കുടിക്ക്​ സ്വർണം

തൃശൂർ: ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തൃശൂരിന് സുവർണ നേട്ടം. ചാലക്കുടി സ്വദേശി അലി പുള്ളിക്കുടിയാണ് ട്രിപ്പിൾ ജംപിൽ സ്വർണം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ 12 മുതൽ 15വരെ മംഗളൂരുവിലായിരുന്നു അത്ലറ്റിക് മീറ്റ്. ലോങ് ജംപ്, 4x400 മീറ്റർ റിലേ മത്സരങ്ങളിൽ വെള്ളിയും അലി സ്വന്തമാക്കി. തൃശൂർ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയും 'മാധ്യമം'തൃശൂർ യൂനിറ്റ് ബിസിനസ് എക്സിക്യൂട്ടീവുമാണ് അലി. അധ്യാപികയായ ബബിതയാണ് ഭാര്യ. മക്കൾ: അർഷദ് അലി, അർഷ്ന. ഈ വർഷാവസാനം മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മീറ്റിനും ജക്കാർത്തയിൽ നടക്കുന്ന അന്താരാഷ്ട്ര മീറ്റിനും അലി യോഗ്യത നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.