വ്യാജ ഹര്‍ത്താല്‍: സര്‍ക്കാര്‍ നടപടിയെടുക്കണം ^-കെ.എച്ച്.ആർ.എ

വ്യാജ ഹര്‍ത്താല്‍: സര്‍ക്കാര്‍ നടപടിയെടുക്കണം -കെ.എച്ച്.ആർ.എ തൃശൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും ഹോട്ടല്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍. ഹര്‍ത്താലിന് ആര് ആഹ്വാനം ചെയ്തു എന്നുപോലും അറിയാതെ ഒരുകൂട്ടം ആളുകള്‍ ബലമായി വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുമ്പോള്‍ ക്രമസമാധാന പാലനം നടത്തേണ്ട പൊലീസ് പലയിടത്തും നിഷ്‌ക്രിയത്വം പാലിക്കുകയാണ് ചെയ്തത്. ഹോട്ടലുകൾ അടപ്പിച്ചത് മൂലം വന്‍ നഷ്ടം സംഭവിച്ചതായും പ്രസിഡൻറ് മൊയ്തീന്‍കുട്ടിയും ജനറല്‍സെക്രട്ടറി ജി. ജയപാലും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.