പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്​റ്റിൽ

ഒല്ലൂർ: വീട്ടിലെ പൂന്തോട്ടത്തിൽ ചെടികൾക്കിടയിൽ കഞ്ചാവ്ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. ഒല്ലൂർ എടക്കുന്നി ആലങ്ങാട്ടുകാരൻ ലിജോ വർഗീസിനെയാണ് (28) ചേർപ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളി​െൻറ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മൂന്ന് മാസം പ്രായമുള്ള ഒന്നരയടിയോളം ‍ഉയരമുള്ള നാല് കഞ്ചാവ് ചെടികളാണ് വളർത്തിയിരുന്നത്. ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വിദ്യാർഥികൾ വീട്ടുപരിസരത്ത് കഞ്ചാവ് ചെടികൾ കൗതുകത്തിന് നട്ട് വളർത്തുന്നത് കൂടിവരികയാണെന്നും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അസി. എക്സൈസ് കമീഷണർ ഷാജി എസ്. രാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.