തൃശൂർ: ഐശ്വര്യത്തിെൻറ കണി കണ്ടുണര്‍ന്ന് കൈനീട്ടം വാങ്ങി... പടക്കം പൊട്ടിച്ചു... കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വിഭവസമൃദ്ധമായ സദ്യയുണ്ടു. നാടെങ്ങും വിഷുവാഘോഷിച്ചു. പക്ഷേ, ജില്ലക്ക് ഇത്തവണത്തെ വിഷു ദുഖത്തിേൻറത് കൂടിയായിരുന്നു. വിഷുനാളിൽ കുന്നംകുളത്ത് അമ്മയും കുഞ്ഞുങ്ങളും ക്വാറിയിൽ വീണ് മരിച്ചതും ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സംഘട്ടനവും തൃശൂർ നഗരത്തിൽ യുവാവിനെ തലക്കടിച്ച് കൊന്നതും ജില്ലയുടെ വിഷുവാഘോഷത്തെ വിഷമത്തിലാക്കി. വിഷുക്കണി ദർശനത്തിന് ഗുരുവായൂരിലും വടക്കുന്നാഥനിലും വൻ ഭക്തജനത്തിരക്കായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ വിഷുപ്പൂരവും ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളും നടന്നു. കുന്നംകുളത്ത് അഞ്ഞൂർകുന്നിലെ പാറകുളത്തിൽ കുളിക്കാൻ പോയ വീട്ടമ്മയും മൂന്ന് കുട്ടികളുമാണ് മുങ്ങിമരിച്ചത്. അഞ്ഞൂർ കുന്നിലെ ക്വാറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നിലതെറ്റി മുങ്ങിതാഴുന്നത് കണ്ട് സീന രക്ഷിക്കാനിറങ്ങിയതാകാമെന്ന് കരുതുന്നു. തൃശൂർ നഗരത്തിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ തല ചുമരിലിടിപ്പിച്ചാണ് ഒളരി സ്വദേശി സനൽപോൾ മരിച്ചത്. ഇരിങ്ങാലക്കുട പടിയൂരിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിക്കുന്നു. ജമ്മു കശ്മീരിലെ എട്ട് വയസ്സുകാരിയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് കനത്ത നിരീക്ഷണവും പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.