പ്രതിഷേധ സായാഹ്നം

തൃശൂർ: ജമ്മു കശ്മീരിൽ െപൺകുഞ്ഞിനെതിരെ നടന്ന വംശീയ ആക്രമണത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് തൃശൂര്‍ തെക്കെഗോപുരനടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു. അഖിലേന്ത്യ തലത്തില്‍ നടന്ന 'എ​െൻറ തെരുവ്, എ​െൻറ പ്രതിഷേധം'എന്ന പരിപാടിയുടെ ഭാഗമായാണ് തൃശൂരിലും പരിപാടി സംഘടിപ്പിച്ചത്. കെ. രാജന്‍ എം.എല്‍.എ, സൈമണ്‍ ബ്രിട്ടോ, സംവിധായകരായ പ്രിയനന്ദന്‍, മണിലാല്‍, നടന്‍ ഇര്‍ഷാദ്, എഴുത്തുകാരായ പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, ഐ. ഷണ്‍മുഖദാസ്, പി.യു.സി.എല്‍ ജില്ല പ്രസിഡൻറ് ടി.കെ. വാസു എന്നിവര്‍ സംസാരിച്ചു. ടി.എന്‍. പ്രസന്നകുമാര്‍, ശരത് ചേലൂര്‍, കെ.പി. ഉമ, കുക്കു പരമേശ്വരന്‍, ഹരി വിസ്മയ, ലെസ്ലി അഗസ്റ്റിന്‍, ഹസീന, കെ. ശിവരാമന്‍, എൻ.എം. സുഹൈബ്, ഐ. ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.