അടിപതറി എഫ്​.സി കേരള

തൃശൂർ: ഒടുവിൽ എഫ്.സി കേരളയും പരാജയം നുണഞ്ഞു. രണ്ടാം ഡിവിഷൻ ഐ ലീഗ് ഫുട്ബാൾ ടൂർണമ​െൻറിൽ എഫ്.സി കേരള എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഓസോൺ എഫ്.സി ബംഗളൂരുവിനോട് തോറ്റത്. തിങ്കളാഴ്ച വൈകിട്ട് തൃശൂർ കോർപറേഷൻ മൈതാനിയിൽ നടന്ന മത്സരത്തി​െൻറ ആദ്യ പകുതിയിലും രണ്ടാം പകുതിയിലെ ഇഞ്ച്വറി സമയത്തുമാണ് ഓസോൺ എഫ്.സി കേരളയുടെ വല ചലിപ്പിച്ചത്. ലീഗിലെ ആറുമത്സരം പൂർത്തിയായപ്പോൾ നാലു വിജയവും ഒന്നുവീതം സമനിലയും തോൽവിയുമായി എഫ്.സി കേരളതന്നെയാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. 11 പോയേൻറാടെ ഓസോൺ രണ്ടാം സ്ഥാനത്തുണ്ട്. മത്സരം തുടങ്ങി 28ാം മിനിറ്റിൽ ഓസോൺ എഫ്.സി ബംഗളൂരുവി​െൻറ ആദ്യ ഗോൾ പിറന്നു. വിഗ്നേഷ് നൽകിയ പാസ് മുന്നേറ്റതാരം സബീത്ത് സത്യൻ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു (1-0). എഫ്.സി കേരളയുടെ പ്രതിരോധത്തിലെ വീഴ്ചയാണ് ഗോളിലേക്ക് വഴിെവച്ചത്. ഒന്നാം പകുതിയുടെ അവസാനനിമിഷത്തിൽ മധ്യനിരതാരം എം.എസ്. ജിതിനെ ഓസോണി​െൻറ പ്രതിരോധക്കാർ ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനാൽട്ടി അനുവദിച്ചില്ല. 51-ാം മിനിറ്റിൽ ഗോളിമാത്രം മുന്നിൽനിക്കേ ഓസോണി​െൻറ മുന്നേറ്റതാരം അടിച്ച ഷോട്ട് കേരള എഫ്.സി.യുടെ ഗോളി അഹമ്മദ് അഫ്സർ രക്ഷപ്പെടുത്തി. തുടർന്ന് കേരള താരങ്ങൾ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും, ഓസോണി​െൻറ പ്രതിരോധക്കോട്ട തകർത്ത് ഗോൾനേടാൻ കേരള എഫ്.സി.യുടെ താരങ്ങൾക്ക് കഴിഞ്ഞില്ല. ഗോൾ വീണതോടെ തളർന്ന എഫ്.സി കേരള രണ്ടാം പകുതിയിലാണ് അൽപ്പമെങ്കിലും ഉണർന്നുകളിച്ചത്. എന്നാൽ, ഓസോണി​െൻറ പ്രതിരോധം തകർക്കാൻ അവർക്കായില്ല. ഇഞ്ച്വറി സമയത്ത് ഓസോൺ വീണ്ടും എഫ്.സി കേരളയുടെ വല ചലിപ്പിച്ചു. അപ്രതീക്ഷിതമായി മുന്നേറിവന്ന പ്രത്യാക്രമണത്തിലാണ് ഗോൾ പിറന്നത്. വിഗ്നേഷ്-സബീത്ത് കൂട്ടുകെട്ടി​െൻറ പാസ് പകരക്കാരനായി കളത്തിലിറങ്ങിയ സമ്പത്ത്കുമാർ കുട്ടിമണി കൃത്യതയോടെ കേരള എഫ്.സി.യുടെ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു (2--0).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.