തൃശൂർ: സ്കൂൾ പാചക തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സർക്കാറിനെതിെര സമരവുമായി എ.െഎ.ടി.യു.സി. മേയ് ഒമ്പത് മുതൽ മൂന്നു ദിവസം സെക്രേട്ടറിയറ്റിനു മുന്നിൽ എ.െഎ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളായ സ്കൂൾ പാചക തൊഴിലാളി യൂനിയനും നാഷനൽ സ്കൂൾ പാചക തൊഴിലാളി യൂനിയനും കലം കമഴ്ത്തി സത്യഗ്രഹം നടത്തും. സ്കൂൾ പാചക തൊഴിലാളികളോടുള്ള ഇടത് സർക്കാറിെൻറ നിലപാട് കൂടുതൽ മോശമായി വരികയാണെന്ന് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്കൂൾ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി വിജ്ഞാപനം ഉടൻ നടപ്പാക്കുക, ബജറ്റിൽ പ്രഖ്യാപിച്ച കൂലി കുടിശ്ശിക സഹിതം വിതരണം ചെയ്യുക, സ്കൂളുകളിലെ അടിമപ്പണി അവസാനിപ്പിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക, വിരമിക്കുന്നവർക്ക് ഗ്രാറ്റ്വിറ്റിയും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം നടത്തുന്നത്. തൊഴിലാളികൾ വേതനം ചോദിച്ചാൽ ഖജനാവ് ഒാട്ടപ്പാത്രവും മന്ത്രിമാരുടെ കാര്യം വരുേമ്പാൾ അക്ഷയപാത്രവും എന്ന നിലപാട് ഇടത് സർക്കാറിന് ഭൂഷണമല്ലെന്ന് മോഹനൻ പറഞ്ഞു. കൈയടി നേടാൻ വേണ്ടി പ്രഭാത ഭക്ഷണം കൂടി ഇപ്പോൾ ഉൾപ്പെടുത്തി. എന്നാൽ, തൊഴിലാളികൾക്ക് അതിനനുസരിച്ച ആനുകൂല്യം നൽകുന്നില്ല. ചില പ്രധാനാധ്യാപകരും പി.ടി.എ പ്രസിഡൻറുമാരും പാചക തൊഴിലാളികൾക്കു മേൽ കൂടുതൽ അധ്വാനം അടിച്ചേൽപ്പിക്കുന്നുണ്ട്. വർഷങ്ങളായി ജോലി ചെയ്യുന്നവരെ നിഷ്കരുണം പറഞ്ഞുവിട്ട് ഇഷ്ടമുള്ളവരെ നിയമിക്കുന്നുണ്ട്. ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് സമരമെന്ന് മോഹനൻ പറഞ്ഞു. സംസ്ഥാന ജോയൻറ് െസക്രട്ടറി വി.കെ. ലതിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.യു. ശാന്ത, രേണുക സുരേഷ്ബാബു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.