ചാലക്കുടി ജ്വല്ലറി കവര്‍ച്ച: ഉദുവ ഹോളിഡെ റോബേഴ്‌സ് സംഘത്തിലെ പ്രധാനി പിടിയില്‍

ചാലക്കുടി: ഇടശേരി ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 13 കിലോ സ്വർണവും ആറ് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഝാർഖണ്ഡ് സാഹിബ് ഗഞ്ച് ജില്ലയിലെ ഉദുവ പലാഷ്ഗച്ചി സ്വദേശി ഇക്രമുള്‍ ഷേഖ് (42) അറസ്റ്റിലായി. കൊള്ളസംഘമായ ഉദുവാ ഹോളിഡെ റോബേഴ്‌സ് സംഘത്തിലെ പ്രധാനിയാണിയാൾ. സമീപകാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ജ്വല്ലറി കവര്‍ച്ചയിലെ പ്രധാനിയെ ഝാര്‍ഖണ്ഡിലെ പിയാര്‍പ്പുരില്‍നിന്ന് നിന്ന് അഞ്ച് കി.മീ. അകലെ ഗംഗാനദിയിലെ തുരുത്തിൽ നിന്നാണ് തൃശൂർ െക്രെംബ്രാഞ്ച് സംഘം പിടികൂടിയത്. ഇൗ കേസിൽ അശോക് ബാരിക്ക് (34), ഇന്‍സാമുള്‍ (22), അമീര്‍ എന്നിവരെ നേരത്തെ ഝാര്‍ഖണ്ഡില്‍ നിന്നാണ് കേരള പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തത്. ജനുവരി 29നാണ് കവര്‍ച്ച നടന്നത്. വിവിധ സംസ്ഥാന സംഘങ്ങളിലെ കവര്‍ച്ച സംഘങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി മോഷണക്കേസുകളിലും തട്ടിപ്പുകളിലും ഉള്‍പ്പെട്ട അശോക് ബാരിക്കിനെ പിടികൂടിയതാണ് കേസി​െൻറ കുരുക്കഴിക്കുന്നതിലേക്കും ഇക്രമുള്‍ ഷേഖിനെ പിടികൂടുന്നതിലേക്കും നയിച്ചത്. നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടിയശേഷം ഗംഗാനദിയിലെ ബോട്ടുകളില്‍ ഒളിച്ച് താമസിച്ച മറ്റൊരു പ്രതി കില്ലര്‍ അമീറിനെയും അതിൽ നിന്ന് കിട്ടിയ തുമ്പിൽ നിന്ന് ബംഗാളിലെ മൂര്‍ഷിദാബാദില്‍നിന്ന് ഇന്‍സാമുള്ളിനെയും പിടികൂടി. ഇവരിൽ നിന്നാണ് ഇക്രമുളിനെ കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. കവര്‍ച്ചക്ക് ശേഷം ബംഗ്ലാദേശിലേക്ക് കടന്ന ഇക്രമുള്‍ ഷേഖ് കേരള പൊലീസ് തിരിച്ചുപോയെന്ന് കരുതി ഏപ്രില്‍ ആദ്യവാരം ഝാര്‍ഖണ്ഡില്‍ തിരിച്ചെത്തി പിയാര്‍പ്പുരില്‍നിന്ന് നിന്ന് അഞ്ച് കി.മീ. അകലെ ഗംഗാനദിയിലെ ഒരു തുരുത്തിൽ താമസം ആരംഭിച്ചു. ഇൗ വിവരം കിട്ടിയ അന്വേഷണസംഘം കൊല്‍ക്കത്തയില്‍ എത്തി. തുടര്‍ന്ന് റോഡുമാര്‍ഗം മാള്‍ഡയിലെ പഞ്ചനന്തപ്പുരിലുള്ള ഫെറിയിൽ നിന്ന് ഗംഗാനദിയിലൂടെ വഞ്ചിയിൽ സഞ്ചരിച്ച് തുരുത്തിലെത്തി. ഇവിടെ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീട്ടില്‍ തങ്ങി ഇക്രമുള്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രി ഇരച്ച്കയറി ഇയാളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. മുമ്പ് നാസിക്കിലെ ഒരു കവര്‍ച്ചക്കേസില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ഇക്രമുള്‍ മുംബൈ പൊലീസി​െൻറ പിടിയിലായിരുന്നു. ജയില്‍ മോചിതനായ ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കുറച്ചുകാലം അവിടെ കഴിഞ്ഞെങ്കിലും അതില്‍ തൃപ്തനായില്ല. വലിയ മോഷണം നടത്തി കുറെ പണം സമ്പാദിച്ച് നേപ്പാളിലേക്കോ ബംഗ്ലാദേശിലേക്കോ കടക്കാനും അവിടെ ഭൂമി വാങ്ങി കൃഷി ചെയ്ത് ജീവിക്കാനുമാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇതിനായി ഉദുവാ ഹോളിഡെ റോബേഴ്‌സ് സംഘത്തലവനായ അശോക് ബാരിക്കിനെ കത്തിഹാറില്‍ ചെന്ന് കണ്ടു. തുടര്‍ന്ന് സംഘാംഗങ്ങളുമായി പിയാര്‍പുര്‍ ഗ്രാമത്തിലേക്ക് വന്ന് കേരളത്തില്‍ കവര്‍ച്ച നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. മുമ്പ് പല തവണ കേരളത്തിലെത്തി ജ്വല്ലറി കവര്‍ച്ചക്ക് ശ്രമിച്ചിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളില്‍നിന്ന് 1.44 ലക്ഷം രൂപയും ഇടശേരി ജ്വല്ലറിയുടെ മുദ്രെവച്ച രണ്ട് മോതിരങ്ങളും പൊലീസ് കണ്ടെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദി​െൻറ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, ചാലക്കുടി എസ്.ഐ ജയേഷ് ബാലന്‍, അഡീഷനല്‍ എസ്.ഐ വി.എസ്. വല്‍സകുമാര്‍, ക്രൈബ്രാഞ്ച് എ.എസ്.ഐ മുഹമ്മദ് അഷ്‌റഫ്, കെ.ജെ. ജോണ്‍സണ്‍, പി.സി.സുനില്‍, സതീശന്‍ മടപ്പാട്ടില്‍, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, ടി.ജി. മനോജ്, വിനോദ് ശങ്കര്‍, ശ്രീകുമാര്‍, അജിത് കുമാര്‍, വി.യു. സില്‍ജോ, ഷിജോ തോമസ്,ജിതിന്‍ ജോയ്, സി.ആര്‍. പ്രദീപ്, പി.പി. ജയകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടാനും അന്വേഷണ സംഘത്തിലും ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.