തൃശൂർ ലൈവ്​ 2

ഞാൻ എ​െൻറ ഉത്തരവാദിത്തമാണ് ആദ്യം ഓർത്തത് -സയോ ആൻറണി (വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച നഴ്സ്) ജീവൻ രക്ഷിക്കാനുള്ള ഒരു അവസരവും ആരും ഇല്ലാതാക്കരുത്. ശനിയാഴ്ച രാവിലെ സമയം വൈകിയാണ് ജോലിക്ക് വന്നിരുന്നത്. അതിനിടയിലാണ് ആൾക്കൂട്ടവും അപകടവും കണ്ടത്. സമയത്തേക്കാളുപരി ഞാൻ എ​െൻറ ഉത്തരവാദിത്തമാണ് ആദ്യം ഓർത്തത്. രക്തം വാർന്നൊഴുകുന്നത് കണ്ടപ്പോൾ അയാളുടെ ജീവൻ രക്ഷിക്കൽ മാത്രമായിരുന്നു ലക്ഷ്യം. ആദ്യം മടിച്ചുനിന്നവരിൽ ചിലർ പിന്നീട് ഞാൻ പറഞ്ഞപ്പോൾ വാഹനം വിളിക്കാനും കൂടെ പോരാനും തയാറായി. ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതിലെ ബുദ്ധിമുട്ട് തന്നെയാണ് പ്രശ്നം. നാം നമ്മളിലേക്ക് തന്നെ തിരിഞ്ഞ് നോക്കണം. നാളെ നമുക്കും ഇത് സംഭവിക്കാം. അപകടം പറ്റി വഴിയിൽ കിടക്കേണ്ടി വന്നിട്ടില്ല. പക്ഷേ, ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആംബുലൻസിൽ വെച്ച് രോഗി മരിച്ചതിന് സാക്ഷിയായിട്ടുണ്ട്. വിഷ്ണുവിനെ ആശ്രുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കിയപ്പോൾ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത സന്തോഷവും സംതൃപ്തിയും ഞാൻ അനുഭവിക്കുന്നുണ്ട്. പാട്ടുരായ്ക്കലിൽനിന്ന് അവശയായ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി അടിയന്തര ശുശ്രൂഷയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതും ഇതിന് സമാനമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.