തൃശൂർ: നിരത്തിൽ നിരോധിത എയർഹോണുകളുടെ ശബ്ദമലിനീകരണത്തിൽ നടപടിയാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി. ഹൈകോടതി ഉത്തരവ് മൂലം നിരോധിച്ച എയർഹോണുകളുമായി സ്വകാര്യബസുകളും ഇരുചക്ര വാഹനങ്ങളുമുൾപ്പെടെ ചീറിപ്പാഞ്ഞ് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നു. കെ.എസ്.ആർ.ടി.സി നിയമം പാലിക്കുന്നുണ്ട്. സ്വകാര്യ ബസുകളിലും, ഇതര സംസ്ഥാനത്ത് നിന്നുൾപ്പെടെയുള്ള ടൂറിസ്റ്റ് ബസുകളിലും, ലോറികളിലും, എയർഹോൺ ഘടിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് ഹോണുകളുടെ ദുരുപയോഗവും വ്യാപകമാണെന്നും ഹൈകോടതി ഉത്തരവും മോട്ടോർവാഹന നിയമവും ലംഘിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂർ വടക്കേച്ചിറ ശിവഗംഗ അപ്പാർട്ട്മെൻറിലെ കെ. വിജയകുമാർ ആണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.