തൃശൂർ: സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂെട സർക്കാർ ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നത് തടയുന്ന ഇടതു സർക്കാർ നടപടി ഭരണഘടന ലംഘനമാണെന്നും തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹമ്മദ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായിരുന്നു. യൂനിയൻ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ഷൗക്കത്ത് സ്വാഗതവും ട്രഷറർ സി.എൻ. അനൂപ് നന്ദിയും പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് ഒന്നര വർഷമായി തടഞ്ഞുവെച്ച ഡി.എ അനുവദിക്കുക, ജീവനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുക, പഞ്ചായത്തുകൾക്ക് ജനറൽ പർപ്പസ് ഗ്രാൻറ് തിരിച്ചു നൽകുക, തടഞ്ഞുവെച്ച പ്രമോഷനും പുതിയ നിയമനവും പുനഃസ്ഥാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം അബ്ദുല്ല ബാബു അധ്യക്ഷത വഹിച്ചു. 'സിവിൽ സർവിസ്: സ്വത്വം, സ്വാതന്ത്ര്യം' എന്ന വിഷയം ജനറൽ സെക്രട്ടറി സി.ബി. മുഹമ്മദ് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ബീരു പി. മുഹമ്മദ്, ഹംസ മന്ദലാംകുന്ന്, കെ.ഇ. സുധീർ, സലിം, പ്രവീൺ, ഷൈലജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.