തൃശൂർ: ദലിത് സംഘടനകൾ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള എൻറർപ്രണേഴ്സ് കോൺഫെഡറേഷൻ അറിയിച്ചു. വ്യാപാരി വ്യവസായി സംഘടനകളും ബസുടമ, ഹോട്ടലുടമ സംഘടനകളുമടക്കം നാൽപതോളം സംഘടനകൾ സ്ഥാപനം അടച്ചിട്ടുകൊണ്ടുള്ള സമരത്തെ അനുകൂലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തിങ്കളാഴ്ച പ്രവർത്തിക്കും. ബസും ലോറിയും നിരത്തിലിറക്കും. സംയുക്ത യോഗത്തിൽ കോൺഫെഡറേഷൻ ചെയർമാൻ അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ എം.എസ്. പ്രേംകുമാർ, ട്രഷറർ േജാർജ് കുറ്റിച്ചാക്കു തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.