നാളത്തെ ഹർത്താലുമായി സഹകരിക്കണം -ദലിത് െഎക്യവേദി തൃശൂർ: സംസ്ഥാനത്തെ വിവിധ സംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താലുമായി ബസുടമകളും വ്യാപാരികളുമുൾപ്പെടെ എല്ലാവരും സഹകരിക്കണമെന്ന് ജില്ല ദലിത് െഎക്യവേദി ഭാരവാഹികൾ അഭ്യർഥിച്ചു. ഗുരുതരമായ ഒരു വിഷയം ഉന്നയിച്ച് ദലിതുകൾ ആഹ്വാനം ചെയ്ത ഹർത്താലിനെ നിസാരവത്കരിക്കുന്ന ചില കേന്ദ്രങ്ങളുടെ മനോഭാവം സങ്കടകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജില്ലയിൽ മുപ്പതോളം ദലിത് സംഘടനകൾ ചേർന്നാണ് െഎക്യവേദി രൂപവത്കരിച്ചിരിക്കുന്നത്. ഹർത്താൽ വിജയിക്കുക തന്നെ ചെയ്യും. എന്നാൽ, ഹർത്താലിനെ കരിതേച്ചു കാണിക്കാൻ അക്രമത്തിന് ചില കേന്ദ്രങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ചിലരുടെ പ്രസ്താവനകളിൽനിന്ന് ബോധ്യമാകുന്നുണ്ട്. അത്തരം കുഴപ്പങ്ങൾക്ക് െഎക്യവേദി ഉത്തരവാദിയായിരിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ എം.എ. ലക്ഷ്മണൻ, കമ്മിറ്റി അംഗങ്ങളായ പി.എൻ. സുരൻ, ബിജു ആേട്ടാർ, കെ.വി. പുരുഷോത്തമൻ, ഇ.പി. കാർത്തികേയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. പ്രേവശന പരീക്ഷ രീതി മാറ്റണം -ജെ.ആർ.എസ് തൃശൂർ: സംസ്ഥാനത്തെ പ്രവേശന പരീക്ഷ രീതി അങ്ങേയറ്റം ക്രമക്കേട് നിറഞ്ഞതാണെന്നും അത് പൊളിച്ചെഴുതണമെന്നും ജനാധിപത്യ രാഷ്ട്രീയ സഭ ഭാരവാഹികൾ ആവശ്യപ്പെട്ടു. കണ്ണൂർ, കരുണ മെഡിക്കൽ കോളജിൽ അനർഹമായി സീറ്റ് നേടിയവർക്ക് വേണ്ടിയാണ് സർക്കാർ ഒാർഡിനൻസിന് തയാറായത്. പഠനത്തിൽനിന്ന് പുറത്താകുന്നവരിൽ പട്ടികജാതിക്കാരോ ദരിദ്ര ജനവിഭാഗമോ ഇല്ല. പ്രവേശന പരീക്ഷ പേരിനു മാത്രമാണ്. തലവരിപ്പണം മുൻകൂട്ടി നിശ്ചയിച്ചാണ് പ്രവേശനം നൽകുന്നത്. സ്വാശ്രയ മാനേജ്മെൻറുകൾക്ക് കൊള്ളലാഭത്തിന് അവസരം നൽകുന്ന ഇന്നത്തെ രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്ന് പ്രസിഡൻറ് ഇ.പി. കുമാരദാസും സെക്രട്ടറി സി.വി. അനിൽകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.