ചേലക്കര: പട്ടികജാതി വിദ്യാർഥികളുടെ പഠന സൗകര്യം വർധിപ്പിക്കുന്നതിെൻറ ഭാഗമായി പഞ്ചായത്ത് 2017--'18 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും കസേരയും വിതരണം ചെയ്തു. ആറു ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗായത്രി ജയൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സൈനബ ഇക്ബാൽ, വാർഡംഗങ്ങളായ ടി.വി. മോഹൻദാസ്, ടി. ഗോപിനാഥൻ, സുജിത, പഞ്ചായത്ത് സെക്രട്ടറി റെനി പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.