യുവാവിന് വെട്ടേറ്റ സംഭവത്തിൽ ബന്ധു അറസ്​റ്റിൽ

കുന്നംകുളം: തർക്കത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയംപേട്ട് സ്വദേശി രവിയെയാണ് (53) സി.ഐ സി.ആർ. സന്തോഷ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശി ഹരിയെ (30) ആക്രമിച്ച കേസിലാണ്‌ അറസ്റ്റ്. കഴിഞ്ഞ മാസം 22ന് ഉച്ചയോടെ വടുതലയിലായിരുന്നു സംഭവം. മൊബൈൽ ഫോൺ റീചാർജ് ചെയ്യാതിരുന്നിട്ടും പണം തിരികെ കൊടുക്കാതിരുന്നതാണ് തർക്കത്തിന് കാരണം. 15 വർഷമായി ഇരുവരും വടുതലയിലാണ് താമസം. ഇരു കൈക്കും പരിക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനാണ് രവിക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.