ഗൃഹനാഥനെ കണ്ടെത്താനായില്ല

കുന്നംകുളം: മകളുടെ വിവാഹത്തി​െൻറ ഒരാഴ്ച മുമ്പ് കാണാതായ ഗൃഹനാഥനെ മൂന്നു മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കേച്ചേരി തലക്കോട്ടുകര തെക്കേക്കര വീട്ടിൽ ജോൺസനെയാണ് (51) കഴിഞ്ഞ ഡിസംബർ 21ന് കാണാതായത്‌. ഡിസംബർ 31 നായിരുന്നു മകളുടെ വിവാഹം. ബംഗളൂരുവിൽ ബേക്കറി ജീവനക്കാരനായിരുന്നു. കാണാതാകുമ്പോൾ കറുത്ത പാൻറ്സും ക്രീം കളർ ഷർട്ടുമാണ് ധരിച്ചിരുന്നത്‌. ഒറ്റപ്പാലത്തെ സുഹൃത്തിനെ കണ്ട് വരാമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് പോയത്. വിവരം ലഭിക്കുന്നവർ കുന്നംകുളം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക: 04885 222211
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.