ഹോട്ടലുകളിൽ നിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കുന്നംകുളം: നഗരസഭയിലെ പട്ടാമ്പി റോഡിൽ രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. വിക്ടറി ഇൻ ബാർ, രുചി തുടങ്ങിയ ഹോട്ടലുകളിൽ നിന്നായി ചോറ്, ചിക്കൻ, ബീഫ് ഫ്രൈ, കൂന്തൾ, കോളിഫ്ലവർ, ദോശമാവ് എന്നിവയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഫ്രിഡ്ജിലും മറ്റു സ്ഥലങ്ങളിലുമായി ഭക്ഷണങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവ ഒരാഴ്ചയിലധികം പഴക്കമുള്ളവയാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിൽ നിന്ന് മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഇതിനെതിരെ പാറേമ്പാടം ചില്ലീസ് ഹോട്ടൽ അധികാരികൾക്ക് നോട്ടീസ് നൽകി. പഴകിയ ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തിയ ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കി. ഹോട്ടലുകളിലെ പരിശോധന കർശനമാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിതേഷ് ഖാൻ, സനൽ, കൈലാസ്, രാമാനുജൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.