തൃശൂര്‍: ജാമ്യം പരിഗണിക്കുന്നത് മാറ്റിവെച്ചതിനെ തുടർന്ന് കോടതി കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ പ്രതിയുടെ ശ്രമം. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഒല്ലൂർ സ്വദേശിയായ റിമാൻഡ് പ്രതിയുടെ കെട്ടിടത്തിെൻറ നാലാം നിലയിൽനിന്ന് ചാടാനുള്ള ശ്രമം പൊലീസുകാർ ഇടപെട്ട് തടഞ്ഞു. പൊലീസിെൻറ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇയാൾ അറസ്റ്റിലായത്. വെള്ളിയാഴ്ച റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ എത്തിച്ചതായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയും പരിഗണിക്കാനുണ്ടായിരുന്നു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കൂടി രണ്ടാമത്തെ കേസായിട്ടായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യക്കാർ ഹാജരാവാത്തതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 20ലേക്ക് നീട്ടിയതായി കോടതി അറിയിക്കുകയായിരുന്നു. ഇതോടെ ഇയാൾ കോടതിയിൽ ബഹളം വെച്ചു. സുരക്ഷ പൊലീസ് ഉടൻ തന്നെ ഇയാളെ പുറത്തിറക്കി അകമ്പടി പൊലീസിന് കൈമാറി. ജയിലിലേക്ക് കൊണ്ടു പോവുന്നതിനായി വരുന്നതിനിടയിൽ പൊലീസിെൻറ കണ്ണ് വെട്ടിച്ച് കൈവരിക്ക് മുകളിലേക്ക് കയറി ചാടാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസ് വളഞ്ഞ് പിടിച്ച് താഴേക്കിറക്കി. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.