കള്ളടാക്‌സി: ഇരിങ്ങാലക്കുട സബ് ആർ.ടി ഓഫിസില്‍ കൈയാങ്കളി

ഇരിങ്ങാലക്കുട: പെര്‍മിറ്റില്ലാതെ ടാക്‌സി ഓടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍.ടി ഓഫിസില്‍ കൈയാങ്കളി. ഇരിങ്ങാലക്കുട സ്വദേശിയുടെ വാഹനം ടാക്‌സി പെര്‍മിറ്റില്ലാതെ ഓടിയത് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷ​െൻറ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ ഇരിങ്ങാലക്കുട ആർ.ടി ഓഫിസില്‍ എത്തിയ ഓര്‍ഗെനെസേഷന്‍ ജില്ല പ്രസിഡൻറ് കെ.ടി. ഷാജനുമായി വാഹന ഉടമയും സുഹൃത്തുക്കളും വാക്ക് തര്‍ക്കം നടത്തി. ഷാജനെ മർദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ടാക്‌സി ഡ്രൈവർമാർ ആർ.ടി ഓഫിസിലേക്ക് എത്തുകയും പരിസരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷി​െൻറ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും ശാന്തരാക്കിയത്. ഷാജനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, വാഹനത്തിന് ടാക്‌സി പെര്‍മിറ്റിനായുള്ള പേപ്പറുകള്‍ ശരിയാക്കാനായാണ് സബ് ആർ.ടി ഓഫിസില്‍ എത്തിയതെന്നും മർദിച്ചു എന്ന പരാതി കളവാണെന്നും വാഹന ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.