ബൈപാസ്: കുപ്പിക്കഴുത്തിന്​ ഇരുവശത്തെയും സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്വപ്നപദ്ധതിയായ ബൈപാസി​െൻറ ഏക തടസ്സമായ കുപ്പിക്കഴുത്തിന് ഇരുവശത്തെയും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ നഗരസഭ കൗൺസിൽ തീരുമാനം. വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിലിൽ പ്രതിപക്ഷമാണ് കുപ്പിക്കഴുത്തിലെ വിവാദ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കൗൺസിലി​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നത്. കൗൺസിൽ അറിയാതെ എങ്ങനെ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് ചെയർപേഴ്സൻ വിശദമാക്കണമെന്ന് പ്രതിപക്ഷാംഗങ്ങളായ ശിവകുമാർ, എം.സി. രമണൻ, ഷിബിൻ, സന്തോഷ് ബോബൻ എന്നിവർ ആവശ്യപ്പെട്ടു. കോടതി വിധിയിലൂടെയാണ് ഇവർക്ക് അനുമതി നൽകിയതെന്ന് സെക്രട്ടറി വിശദീകരിച്ചു. ഇതിനായി 13 മാസം മുമ്പ് ഉദ്യോഗ തലത്തിൽ നീക്കങ്ങൾ ആരംഭിച്ചിരുെന്നങ്കിലും കൗൺസിലിൽ ഇത് മറച്ചുെവച്ചത് ആരുടെ നിർദേശപ്രകാരമാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണകക്ഷി അംഗങ്ങളായ എം.ആർ. ഷാജു, അബ്‌ദുൽ ബഷീർ, കുര്യൻ ജോസഫ് എന്നിവരും ഇതിനെ പിന്തുണച്ചു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കാനും സ്ഥലം ഏറ്റെടുക്കാനും കൗൺസിൽ തീരുമാനിച്ചതായും നടപ്പിൽ വരുത്താൻ സെക്രട്ടറിയെ ചുമത്തപ്പെടുത്തിയതായും ചെയർപേഴ്സൻ അറിയിച്ചു. രഥം എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട: വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവത്തി​െൻറ ഭാഗമായി രഥം എഴുന്നള്ളിപ്പ് നടന്നു. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം അലങ്കരിച്ച രഥം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഓടമ്പിള്ളി ലെയിന്‍, കാക്കാത്തുരുത്തി റോഡ്, മുനിസിപ്പല്‍ മൈതാനം വഴി ക്ഷേത്രത്തില്‍ തിരിച്ചെത്തി. പഞ്ചാരിമേളം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, ദുർഗാദേവിക്ക് പൂമൂടല്‍, പ്രസാദ വിതരണം എന്നിവ നടന്നു. രഥോത്സവത്തി​െൻറ ഭാഗമായി നടന്ന സംഗീതോത്സവം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.