ആളൂര്‍: ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസിെൻറ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരാർഥം ഊരകം സെൻറ് ജോസഫ് പള്ളി ഗ്രൗണ്ടില്‍ ഞായറാഴ്ച 2.30ന് സംഘടിപ്പിക്കും. ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുശാന്ത് ഉദ്ഘാടനം ചെയ്യും. കനകമല തിരുനാൾ കൊടിയേറി കൊടകര: കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തിലെ അമ്പു തിരുനാൾ കൊടിയേറി. റെക്ടര്‍ ഫാ. ആേൻറാ ജി. ആലപ്പാട്ട് കൊടിേയറ്റി. അസി. വികാരിമാരായ ഫാ. സെബദാസ് പൊറത്തൂര്‍, ഫാ. ജോസഫ് കണ്ണനായ്ക്കല്‍, സിസ്റ്റര്‍ മേഴ്‌സി കരിപ്പായി, ജയന്‍ അമ്പാടന്‍, പീറ്റര്‍ ആലങ്ങാട്, ബിനോയ് മഞ്ഞളി, വർഗീസ് കളത്തിങ്കല്‍, സിബി കളത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ എട്ടിന് കുരിശുമുടിയില്‍ നടക്കുന്ന തിരുകർമങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.