അതിരപ്പിള്ളിയില്‍ നാലിടത്ത്​ ഭണ്ഡാരക്കവർച്ച

അതിരപ്പിള്ളി: മേഖലയില്‍ അമ്പലങ്ങളിലും പള്ളിയിലുമായി നാലിടത്ത് ഭണ്ഡാരക്കവർച്ച. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. അരൂര്‍മുഴി പള്ളിയിലെ ഭണ്ഡാരം, ചാട്ടുകല്ലുതറയിലെ ഭണ്ഡാരം, കൊന്നക്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങൾ, മുനിപ്പാറയിലെ ക്ഷേത്രത്തി​െൻറ റോഡരികിലെ ഭണ്ഡാരം എന്നിവയിൽനിന്നാണ് പണം കവർന്നത്. ചാലക്കുടി, അതിരപ്പിള്ളി പൊലീസ് സംഘങ്ങള്‍ അന്വേഷണം ആരംഭിച്ചു. എല്ലായിടത്തെയും കവര്‍ച്ചകൾക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.