ഗതാഗത നിയന്ത്രണം

ചാലക്കുടി: ചാലക്കുടി-വെള്ളികുളങ്ങര റോഡ് പുനരുദ്ധാരണത്തി​െൻറ ഭാഗമായി കട്ടിപ്പൊക്കത്ത് കലുങ്കി​െൻറ നിർമാണം നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയതായി പി.ഡബ്ല്യു.ഡി അസി. എൻജിനീയര്‍ അറിയിച്ചു. കാര്‍ഷിക സംഭരണ കേന്ദ്രം തുറന്നു ചാലക്കുടി: പോട്ട അലവി സ​െൻററില്‍ കാര്‍ഷിക ഉല്‍പന്ന സംഭരണ വിപണന കേന്ദ്രത്തി​െൻറ ഉദ്ഘാടനവും കര്‍ഷക പരിശീലനവും നടന്നു. ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടര്‍ എല്‍സി അഗസ്റ്റിന്‍, പി.എം. സത്യപാലന്‍, സി.എന്‍. അഹമ്മദ് സഗീര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. നീന്തല്‍ പരിശീലനം ചാലക്കുടി: ഗവ. ടി.ടി.ഐയിലെ മുഴുവന്‍ അധ്യാപകർക്കും വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതി ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹിക സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോസ്‌മോസ് ക്ലബി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ അംഗങ്ങളായ യു.വി. മാര്‍ട്ടിന്‍, ആലീസ് ഷിബു, സി.ബി. അരുണ്‍, പ്രിന്‍സിപ്പൽ കെ.വി. മോഹനന്‍, അധ്യാപകരായ എന്‍.ജി. സന്തോഷ്‌കുമാര്‍, എം.ആര്‍ .സനോജ്, മോളി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.