അവധിക്കാല ക്യാമ്പ് സമാപിച്ചു

കോടാലി: മാങ്കുറ്റിപ്പാടം എന്‍.എസ്.എസ് കരയോഗം ആധ്യാത്മിക ശാഖയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വേനല്‍ത്തുമ്പികള്‍ . സമാപന സമ്മേളനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് മേഖല പ്രതിനിധി സുനില്‍ കെ. മേനോന്‍, കരയോഗം സെക്രട്ടറി രാഘവന്‍ തിരുനിലത്തില്‍, ക്യാമ്പ് കോഓഡിനേറ്റര്‍ സുമ രാമനാരായണ്‍, വനിത സമാജം പ്രസിഡൻറ് രാധ വിജയകുമാര്‍, സെക്രട്ടറി വിജയലക്ഷ്മി, ട്രഷറര്‍ ജയ സുനില്‍ എന്നിവര്‍ സംസാരിച്ചു. ഒ.എസ്. സതീഷ് സമ്മാനദാനം നടത്തി. അഞ്ചുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകളും യോഗ പരിശീലനവും കുഞ്ഞാലിപ്പാറയിലേക്ക് വിനോദ യാത്രയും സംഘടിപ്പിച്ചു. മികവുത്സവം മറ്റത്തൂര്‍: ഗവ. എല്‍.പി സ്‌കൂളി​െൻറയും ചുങ്കാല്‍ ഗ്രാമീണ വായനശാലയുടെയും ആഭിമുഖ്യത്തില്‍ മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല തിലകന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുരേന്ദ്രന്‍ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.കെ. ഗോപിനാഥ് സമ്മാനദാനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക എം.ജി. പ്രമീള, കെ.എസ്. സന്തോഷ്, എം.കെ. ബാബു, പി.വി. പൗലോസ്, എം.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.