മണ്ണിൽ പൊന്ന്​ വിളയിച്ച്​ മൂവർ സംഘം

അന്തിക്കാട്: നെല്ലും പച്ചക്കറിയും നൂറുമേനി വിളയിച്ച് പെരിങ്ങോട്ടുകരയിലെ മൂവർ സംഘം. പെരിങ്ങോട്ടുകര തിയറ്ററിനടുത്ത് വെട്ടിയാട്ടിൽ രാജൻ, ആബിലി ഗോപാലകൃഷ്ണൻ, ബാബു എന്നിവരാണ് കൃഷിയിൽ വിസ്മയം തീർക്കുന്നത്. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന വിഷ പച്ചക്കറിയുടെ ദോഷവും രോഗ ഭീഷണിയും കണക്കിലെടുത്താണ് സുഹൃത്തുക്കൾ സംയുക്ത കൃഷിക്ക് തുടക്കം കുറിച്ചത്. വീടുകളിൽ പച്ചക്കറി കൃഷിയും അന്തിക്കാട് കോൾപടവിൽ എട്ട് ഏക്കറിൽ നെൽകൃഷിയും നടത്തുന്ന രാജനും ഗോപാലകൃഷ്ണനും ബാബുവുമായി ചേർന്ന് ഒരുമിച്ച് പച്ചക്കറികൃഷി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് സ്ഥലം കൃഷിക്ക് അനുയോജ്യമാക്കി വിവിധ ഇനം പച്ചക്കറികൾ കൃഷി തുടങ്ങിയത്. വെള്ളരി, മത്തൻ, കുമ്പളം, പടവലങ്ങ, കൈപ്പക്ക, പയർ എന്നിവയാണ് കൃഷി ആരംഭിച്ചത്. നനക്കാൻ കിണറുമുണ്ട്. ജൈവവളപ്രയോഗത്തിലൂടെ പച്ചക്കറി കൃഷി സുലഭമായി തളിർത്തു. ദിവസവും വിളയുന്ന പച്ചക്കറികൾ ലൂണക്ക് സമീപവും കാഞ്ഞാണി ബസ്സ്റ്റാൻഡിലും വിൽപനക്ക് കൊണ്ടുപോവുകയാണ്. കൃഷിയിടത്തിൽ എത്തുന്ന ആവശ്യക്കാരും വാങ്ങി കൊണ്ടുപോകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.