തൃപ്രയാർ: ഏങ്ങണ്ടിയൂർ സൊസൈറ്റി ഓഫ് സെൻറ് വിൻസെൻറ് ഡി പോൾ, മംഗലാപുരം നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏങ്ങണ്ടിയൂർ സെൻറ് തോമസ് പള്ളി ഹാളിൽ ഞായറാഴ്ച രാവിലെ ഒമ്പതിന് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. പെങ്കടുക്കാൻ 9349015921, 9947425657 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. ഫാ. ജോയ് പുത്തൂർ, പി.ആർ. പോൾസൺ, ഇ.എഫ്. സൈമൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നാട്ടിക ബീച്ച് വികസനപദ്ധതി ഉദ്ഘാടനം ഇന്ന് തൃപ്രയാർ: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ നാട്ടിക ബീച്ച് സൗന്ദര്യവത്കരണ പദ്ധതി ശനിയാഴ്ച 3.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നാട്ടിക ബീച്ച് സൗന്ദര്യവത്കരണത്തിന് 2.15 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ആദ്യ ഘട്ട നിർമാണം പൂർത്തീകരിച്ചതാണ് ഇന്ന് തുറന്നു കൊടുക്കുക. വൈദ്യുതി മുടങ്ങും തൃപ്രയാർ: വലപ്പാട് 110 കെ.വി സബ് സ്റ്റേഷന് സമീപം മൾട്ടി സർക്യൂട്ട് ലൈൻ നിർമാണം നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ 110 കെ.വി. വലപ്പാട്, 33 കെ.വി. അന്തിക്കാട്, കയ്പമംഗലം, അഞ്ചങ്ങാടി, മേത്തല എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി. ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് വലപ്പാട് അസി. എക്സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.