രുഗ്മിണീ സ്വയംവരം കഥകളി ഞായറാഴ്ച

തൃശൂർ: കഥകളി ക്ലബി​െൻറ 676ാമത്തെ രുഗ്മിണീസ്വയംവരം കഥകളി ഞായറാഴ്ച നടക്കും. വൈകീട്ട് 5.30ന് പാറമേക്കാവ് രോഹിണി കല്യാണമണ്ഡപത്തിലാണ് അവതരണം. കോട്ടയ്ക്കൽ സി.എം. ഉണ്ണികൃഷ്ണൻ രുഗ്മിണിയും കലാനിലയം ഗോപിനാഥൻ ശ്രീകൃഷ്ണനായും കലാനിലയം ഗോപി സുന്ദരബ്രാഹ്മണനുമായി വേഷമിടുന്നു. സദനം ശിവദാസും ഒരുപുലാശേരി ജിഷ്ണുവുമാണ് സംഗീതം. കലാമണ്ഡലം നന്ദകുമാർ െചണ്ടയിലും ബിജു ആറ്റുപുറം മദ്ദളത്തിലും മേളമൊരുക്കും. കലാമണ്ഡലം ശ്രീജിത്ത് ആണ് ചുട്ടിെയഴുത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.