കാലാവസ്​ഥ വ്യതിയാനം: പ്രതിവർഷം 0.6 ഡിഗ്രി ചൂട്​ കൂടുന്നു

തൃശൂർ: ഇന്ത്യയിൽ വർഷം തോറും 0.6 ഡിഗ്രി ചൂടു കൂടുന്നുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിലെ (ഐ.എം.ഡി) എൻ.ടി. നിയാസ് പറഞ്ഞു. 1850 മുതലുള്ള വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 2016 ലാണ്. അതിന് തൊട്ടുതാഴെ 2017ൽ ചൂട് രേഖപ്പെടുത്തി. ഭൂമുഖത്ത് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് 56.7 ഡിഗ്രി. കുറഞ്ഞത് അൻറാർട്ടിക്കയിലാണെന്നും നിയാസ് പറഞ്ഞു. 'ചൂടിനെ നേരിടാൻ' എന്ന വിഷയത്തിൽ കില സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും തീവ്രതാപത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂട് കൂടുന്നത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡി​െൻറ അളവ് കൂടുമ്പോഴാണ് ചൂടു കൂടുന്നത്. തീവ്രതാപം മൂലം കൃഷിക്കുണ്ടാകുന്ന നാശങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര നടപടികളെക്കുറിച്ചും തമിഴ്നാട് കാർഷിക സർവകലാശാലയിലെ ഡോ. ഗീതാലക്ഷ്മി വിശദീകരിച്ചു. ചൂടേറുന്ന നഗരങ്ങളെ പറ്റി ന്യൂഡൽഹി 'തരു'വിലെ ഡോ. ജി. ഭട്ടും കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അജിത് രാധാകൃഷ്ണൻ, മൃഗസംരക്ഷണത്തെക്കുറിച്ച് ബംഗളൂരുവിലെ നാഷനൽ ഡയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മുകുന്ദ് കട്ക് തൽവാരെ, തീവ്രതാപംമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, വിനോദ്കുമാർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അമൃത സ​െൻറർ ഫോർ വയർലെസ് നെറ്റ് വർക്ക് ആൻഡ് ആപ്ലിക്കേഷൻസിലെ ഡോ. മധുസൂദനൻ, കില അസോസിയേറ്റ് പ്രഫസർ ഡോ. ജെ.ബി. രാജൻ എന്നിവരും സംസാരിച്ചു. കഠിനമായ വേനലിൽ അത്യുഷ്ണവും താപക്കാറ്റും ജീവിതത്തി​െൻറ വിവിധ മേഖലകളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ നേരിടാൻ തദ്ദേശ സ്ഥാപനങ്ങളെ സജ്ജരാക്കാൻ കില സംഘടിപ്പിച്ചതാണ് ശിൽപശാല. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ വിഷയ മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥരുമടക്കം 800ൽ പരം പേർ പങ്കെടുത്തു. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് വേനലി​െൻറ കെടുതികൾ ഏറെയും അനുഭവപ്പെടുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തവും ഭാരിച്ചതാണ്. ഇവയെക്കുറിച്ച് മനസ്സിലാക്കുകയും തുടർ പ്രവർത്തനം മെച്ചപ്പെടുത്തുകയുമാണ് ശിൽപശാലയുടെ ലക്ഷ്യം. 'കാലാവസ്ഥ വ്യതിയാനവും തദ്ദേശ സ്ഥാപനങ്ങളും'എന്ന വിഷയത്തിൽ വരും മാസങ്ങളിൽ കില നടത്തുന്ന സെമിനാറുകളുടേയും ശിൽപശാലകളുടേയും ശൃംഖലയിലെ ആദ്യപരിപാടിയാണിത്. തീവ്രതാപം നേരിടാനുള്ള പരിപാടികൾക്കും ശിൽപശാല രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.