തൃശൂർ: ദേശീയ നേത്രരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രഥമ സംരംഭമായ അന്ധത (ഡയബറ്റിക് റെറ്റിനോപ്പതി) നിർണയ സർവേ ജില്ലയിൽ വെള്ളിയാഴ്ച മുതൽ 14 വരെ നടക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 30 ജില്ലകളിൽ കേരളത്തിൽനിന്നുള്ളത് തൃശൂർ മാത്രം. ഓരോ ദിവസവും ആറു ഗ്രാമങ്ങളിൽ സന്ദർശനം നടത്തി 50 വയസ്സിനുമുകളിലുള്ള 60 പേരെ പരിശോധിക്കും. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നേത്രരോഗങ്ങളും അന്ധതയും നിയന്ത്രിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിെൻറ മുന്നോടിയായിട്ടാണ് സർവേ. 43 വാർഡുകളിലാണ് സർവേ നടക്കുന്നത്. ചാവക്കാട് കടപ്പുറം വാർഡിൽനിന്നാണ് ആരംഭിക്കുന്നത്. പുന്നയൂർക്കുളം, വടക്കേക്കാട്, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി അടക്കം പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വാർഡുകളിലാണ് സർവേ നടക്കുക. ദേശീയസംഘം ഗൂഗ്ൾ മാപ്പിെൻറ സഹായത്തോടെയാണ് സർവേക്കുള്ള വാർഡുകൾ െതരഞ്ഞെടുത്തത്. ഡോ. രാജേന്ദ്രപ്രസാദ് സെൻറർ ഫോർ ഓഫ്‍തൽമിക് സയൻസ് -എയിംസ് ന്യൂഡൽഹി, ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിവർ അടങ്ങുന്ന സംഘം സാമ്പിൾ സർവേ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.