ഗ്രാമകം നാടകോത്സവം ഏഴു മുതൽ

തൃശൂർ: മൂന്നാമത് ഗ്രാമകം നാടകോത്സവത്തിന് ശനിയാഴ്ച വേലൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമാവും. ജില്ല പഞ്ചായത്തി​െൻറ സഹകരണത്തോടെ വേലൂർ ഇഫ് ക്രിയേഷൻസാണ് പഞ്ചദിന നാടകോത്സവം സംഘടിപ്പിക്കുന്നത്. ഏഴിന് വൈകീട്ട് ആറിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നാടകമായി രാജീവ് കൃഷ്ണ​െൻറ കിറാകൊഴമ്പ് (തമിഴ്) അരങ്ങേറും. എല്ലാ ദിവസവും രാത്രി ഏഴിനാണ് നാടകാവതരണങ്ങൾ. എട്ടിന് മറഡോണ, കുതിര പൊറാട്ട്, ഒമ്പതിന് പൂവൻപഴം, പത്തിന് തോമ കറിയ തോമ, മരപ്പാവകൾ, 11ന് ബേംബെ ടൈലേഴ്സ് എന്നീ നാടകങ്ങൾ അരങ്ങിലെത്തും. ബംഗളൂരു, പാലക്കാട്, തിരുവനന്തപുരം തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള നാടക സംഘങ്ങളാണ് പങ്കെടുക്കുന്നത്. സമാപന ചടങ്ങ് പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തോടനുബന്ധിച്ച് അഞ്ചു മുതൽ പത്തു വരെ കുട്ടികൾക്കായി അഭിനയ പരിശീലനക്കളരിയും ഒരുക്കിയിട്ടുണ്ട്. ലളിതകല അക്കാദമിയുടെ സഹകരണത്തോടെ ആറു മുതൽ പത്തു വരെ ഗ്രാമകം ചിത്രകല ക്യാമ്പും നടക്കും. ഫെസ്റ്റിവൽ ഡയറക്ടർ പ്രബലൻ വേലൂർ, എൻ. ബാബു, പി.സി. പങ്കജാക്ഷി, കെ.ജെ. പ്രശോഭ്, കെ.കെ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സൂപ്പർമാർക്കറ്റ് ഉദ്ഘാടനം തൃശൂർ: എലൈറ്റ് ഗ്രൂപ്സി​െൻറ അഞ്ചാം സൂപ്പർമാർക്കറ്റ് പൂങ്കുന്നത്ത് ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മ​െൻറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എെലെറ്റ് ഗ്രൂപ്പി​െൻറ അഞ്ചാമത് സൂപ്പർമാർക്കറ്റാണ് പൂങ്കുന്നത്ത് ആരംഭിക്കുന്നത്.നടി ലെന ഭദ്രദീപം തെളിക്കും. ജനറൽ മാനേജർ ഗീത രാമചന്ദ്രൻ, ഉടമകളായ രവി വിജയകുമാർ, രാജ് വിജയകുമാർ, എച്ച്.ആർ മാനേജർ ജിജോ ജേക്കബ്, ഓഡിറ്റർ ഹരികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.