വാടാനപ്പള്ളി: ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ നാട്ടിക, മണലൂർ ഗുരുവായൂർ, ചാവക്കാട് മണ്ഡലങ്ങളിലെ പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ഓറിയേൻറഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജന. സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം െചയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം സിറാജ് കൊല്ലത്ത് വീട്ടിൽ ക്ലാസെടുത്തു. സെക്രേട്ടറിയറ്റ് അംഗം ജി.ഇ.സി. മുബാറക് സംസാരിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ഷാഹിൽ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം കൺവീനർ ഷറാഫത്ത് സ്വാഗതവും മണലൂർ മണ്ഡലം കൺവീനർ റിയാസ് നന്ദിയും പറഞ്ഞു. വീടുകളുടെ കൈമാറ്റവും പെരുന്നാളും അന്തിക്കാട്: ഇടവകയിലെ ആറ് കുടുംബങ്ങൾക്ക് നിർമിച്ച വീടുകൾ വെള്ളിയാഴ്ച രാവിലെ ആറിന് കൈമാറുമെന്ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി ഭാരവാഹികൾ അറിയിച്ചു. 27 സെൻറ് സ്ഥലത്ത് രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് മാതൃകയിൽ വീടുകൾ നിർമിച്ചത്. ഏപ്രിൽ 14 മുതൽ 16 വെര നടക്കുന്ന സംയുക്ത തിരുനാളിെൻറ ഭാഗമായ കാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായാണ് പാദുവ ഭവൻ എന്ന നാമധേയത്തിൽ തയാറാക്കായിട്ടുള്ള കാരുണ്യ ഭവനങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തും. വൈകീട്ട് ആറിന് തിരുനാൾ കൊടിയേറ്റും. 13ന് രാത്രി ഏഴിന് ദീപാലങ്കാരം സ്വിച്ച് ഓൺ, 14ന് രാവിലെ ആറിന് കുർബാനക്ക് ശേഷം കൂട് തുറക്കൽ വൈകീട്ട് ആറ് മുതൽ അമ്പ് എഴുന്നള്ളിപ്പുകൾ 15ന് രാവിലെ ആറ് മുതൽ ദിവ്യബലികൾ. തുടർന്ന് 10.30 ന് ആഘോഷമായ തിരുനാൾ കുർബാന വൈകീട്ട് 4.30ന് തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം 22ന് ഞായറാഴ്ച വൈകീട്ട് ആറിന് വിശുദ്ധ കുർബാനയോടെ എട്ടാമിടം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.