അക്കാദമിക മേൻമകൾ പൊതുസമൂഹവുമായി പങ്കുവെച്ച് മികവുത്സവം -

വാടാനപ്പള്ളി: തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളി​െൻറ മികവുത്സവം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. നാടൻപാട്ട്, ദേശസ്നേഹ ഗാനങ്ങൾ, കഥ പറയൽ, സംസ്കൃത ഗാനാലാപനം, പുസ്തകവായന, ലളിതഗാനാലപനം, പൂർവവിദ്യാർഥികളുടെ അനുഭവം പങ്കുവെക്കൽ എന്നിങ്ങനെ വിവിധ പരിപാടികൾ മികവുത്സവത്തി​െൻറ ഭാഗമായി നടന്നു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ.എ. അബു, പഞ്ചായത്തംഗം കാഞ്ചന രാജു, പി.ടി.എ പ്രസിഡൻറ് കെ.എസ്. പ്രതീജ, പ്രിൻസിപ്പൽ വി.എ. ബാബു, പ്രധാനാധ്യാപകൻ കെ.ജെ. സുനിൽ, എ.എൻ. സിദ്ധപ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.